ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിച്ച വിഷയത്തിൽ പ്രതികരിച്ച് നിരവധി താരങ്ങൾ ആയിരുന്നു എത്തിയത്. ഇപ്പോഴിതാ മാലിന്യ വിഷയത്തിൽ മോഹൻലാൽ എഴുതിയ പഴയൊരു ബ്ലോഗ് ആണ് വീണ്ടും ചര്‍ച്ചയാകുന്നത്.
മോഹൻലാല്‍ ആറ് വര്‍ഷം മുമ്പ് തന്റെ ബ്ലോഗില്‍ എഴുതിയ കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാൻ എന്ന തലക്കെട്ടോടെ തുറന്ന കത്തെഴുതുകയായിരുന്നു മോഹൻലാല്‍ തന്റെ ബ്ലോഗില്‍.
മോഹൻലാല്‍ എഴുതിയ ഈ ബ്ലോഗാണ് ആരാധകര്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. എത്ര ദീർഘ വീക്ഷണം ഉള്ള ആളാണ് ലാലേട്ടൻ എന്നാണ് ബ്ലോഗ് കണ്ട് ആരാധകർ പറയുന്നത്.
മാലിന്യം എന്ന ഭീകരൻ എന്ന തലക്കെട്ടോടെയായിരുന്നു മോഹൻലാൽ കുറിപ്പ് എഴുതിയത്.ഇത് മോഹൻലാല്‍ എന്ന നടൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന ഒരു സൌഹൃദക്കത്തല്ല. കേരളത്തില്‍ ജീവിക്കുന്ന മോഹൻലാല്‍ എന്ന മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നല്കുന്ന നിവേദനമാണ്.
കേരളത്തെ പേടിപ്പിക്കുന്ന ഭീകരൻ ആരാണ് എന്ന് ചോദിച്ചാല്‍ മാലിന്യം എന്ന് മാത്രമേ ഞാൻ ഉത്തരം പറയൂ. നമ്മുടെ ഒന്നിലധികം പ്രശ്നങ്ങള്‍ക്ക് കാരണം എല്ലായിടത്തും കുമിഞ്ഞുകൂടുന്ന മാലിന്യമാണ്. പകര്‍ച്ച വ്യാധികള്‍ മുതല്‍ അലഞ്ഞ് നടക്കുന്ന നായ്ക്കല്‍ വരെ മാലിന്യക്കൂമ്പാരത്തിന് ചുറ്റും നിന്ന് ഉണ്ടാകുന്നതാണ്. ഞാനടക്കമുള്ള എത്രയോ കലാകാരൻമാര് ഇതിനെതിരെ ബോധവത്കരണ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്.
എന്നിട്ടും ഒരു കാര്യവുമില്ല. റോഡിനിരുവശത്തെയും മാലിന്യക്കൂമ്പാരം കേരളമെങ്ങും കൂടുകയാണ്. സ്വന്തം വീട്ടിലെ മാലിന്യം പൊതുവഴിയില്‍ ഉപേക്ഷിക്കുന്ന മാന്യൻമാര് നമ്മുടെ നാട്ടില്‍ വര്‍ദ്ധിക്കുകയാണ്. ഞങ്ങള്‍ ഇതെവിടെയാണ് കൊണ്ടുപോയി കളയുക എന്ന കാതലായ ചോദ്യവും നഗരവാസികള്‍ ചോദിക്കുന്നു.
ഈ രണ്ടു കാര്യങ്ങളെയും അഭിമുഖീകരിക്കേണ്ടതുണ്ട്. മാലിന്യം നിക്ഷേപിക്കാൻ കൃത്യമായ സ്ഥലങ്ങളും സൌകര്യങ്ങളുമുണ്ടാക്കുകയും എന്നിട്ടും പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുകയും വേണം. ഈ യജ്ഞം ഒരു കഠിനവ്രതമായി അങ്ങ് ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നുമാണ് മോഹൻലാല്‍ ബ്ലോഗില്‍ എഴുതിയിരുന്നത്.
മോഹൻലാലിന്റെ ഈ ബ്ലോഗ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. നിരവധി പേരാണ് ഈ ബ്ലോഗ് പങ്കുവക്കുന്നത്. എത്ര ദീർഘ വീക്ഷണം ഉള്ള ആളാണ് ലാലേട്ടൻ എന്നാണ് ആരാധകർ പറയുന്നത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…