Film News

ലാലേട്ടൻ എന്താ പൊട്ടനാണെന്ന് കരുതിയോ : അനിയൻ മിഥുന് എതിരെ മോഹൻലാൽ ആരാധകർ- സംഭവം ഇങ്ങനെ

ബിഗ് ബോസ് മത്സരാർഥിയായിരുന്ന അനിയൻ മിഥുൻ ഹൌസിൽ വച്ച് പറഞ്ഞ തന്റെ പ്രണയ കഥ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

- Advertisement -

ഇന്ത്യൻ ആർമി ഓഫീസർ ആയിരുന്ന സന എന്ന പെൺകുട്ടിയുമായി താൻ പ്രണയത്തിൽ ആയിരുന്നുവെന്നും ആ പെൺകുട്ടി വെടിയേറ്റ് മരിച്ചു എന്നും ആയിരുന്നു അനിയൻ മിഥുൻ പറഞ്ഞത്.

അനിയൻ മിഥുന്റെ ഈ കഥ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അനിയൻ മിഥുന്റെ സനക്കഥ നുണക്കഥ ആണെന്ന് വ്യക്തമാക്കി മിഥുന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.

ഈ കഥയുടെ വിശ്വാസ്യത സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യപ്പെട്ടത്തിന് പിന്നാലെ
അടുത്ത വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ തന്നെ ഇതിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്തു.

പറഞ്ഞത് തെറ്റാണെങ്കില്‍ അത് തുറന്ന് സമ്മതിക്കാനുള്ള അവസരം മോഹന്‍ലാല്‍ പലയാവര്‍ത്തി നല്‍കിയെങ്കിലും മിഥുന്‍ അന്ന് അതിന് തയ്യാറായില്ല.

എന്നാല്‍ ഫിനാലെയ്ക്ക് മുന്‍പ് ഹൌസില്‍ തിരിച്ചെത്തിയപ്പോള്‍, തന്റെ കഥ നുണയാണെന്ന് മിഥുൻ സമ്മതിച്ചിരുന്നു. തുടർന്ന് ആരാധകരോട് ക്ഷേമ ചോദിക്കുകയും ചെയ്തിരുന്നു.

അനിയൻ മിഥുന്റെ തുറന്നുപറച്ചിലിന് പിന്നാലെ ഇയാൾക്കെതിരെ രൂക്ഷ വിമർശനവുമായി എത്തുകയാണ് മോഹൻലാൽ ആരാധകർ.

ലാലേട്ടൻ ചോദിച്ചിട്ടും സന കഥയിലെ സത്യം തുറന്നു പറയാൻ മിഥുൻ തയ്യാറാകാത്തത് ആണ് വിമർശനത്തിന് കാരണം. ലാലേട്ടനെ പൊട്ടൻ ആക്കിയില്ലേ എന്നാണ് അനിയൻ മിഥുനെ വിമർശിച്ച് മോഹൻലാൽ ആരാധകർ പറയുന്നത്.

അത്രയും വലിയ മനുഷ്യനെ പൊട്ടൻ ആക്കുന്ന പ്രവർത്തിയാണ് അനിയൻ മിഥുൻ ചെയ്തത് എന്നാണ് മോഹൻലാൽ ആരാധകർ പറയുന്നത്. മോഹൻലാൽ ആരാധകർ അനിയൻ മിഥുന് എതിരെ തിരിഞ്ഞിരിക്കുകയാണ്.

അതേസമയം പ്രണയ കഥ നുണയാണെന്ന് സമ്മതിച്ചു അനിയൻ മിഥുൻ പറഞ്ഞത്.-പുറത്ത് പോയപ്പോഴാണ് ഈ വിഷയം ഇത്രത്തോളം രൂക്ഷമായി കത്തിക്കയറി എന്ന് ഞാന്‍ അറിയുന്നത്. സൈബര്‍ ആക്രമണം ഉണ്ടായി. എന്‍റെ സുഹൃത്തുക്കളെയും വീട്ടുകാരെയും ഇത് വിഷമിപ്പിച്ചു.

സന എന്ന് പറയുന്ന ആ കഥയില്‍ ഞാന്‍ ഇന്ത്യന്‍ ആര്‍മിയുടെ പേര് എടുത്തിട്ടത് വളരെയധികം പ്രശ്നമായിരുന്നു. ആ ഒരു പ്രശ്നത്തെ തുടര്‍ന്നാണ് അത് ആകെ കത്തിക്കയറിയത്. എന്‍റെ ജീവിതത്തില്‍ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ അതില്‍ ഇന്ത്യന്‍ ആര്‍മി എന്ന ഒരു ഫോഴ്സിന്‍റെ കാര്യം ഞാന്‍ എടുത്തിട്ടു.

അത് ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം ആയിരുന്നു. പറയാന്‍ പാടില്ലാത്ത കാര്യം ആയിരുന്നു. അത് അപ്പോഴത്തെ മാനസികാവസ്ഥയില്‍ ഞാന്‍ പറഞ്ഞുപോയതാണ്. ആ ഒരു കഥ പറഞ്ഞതിന് എല്ലാവരുടെ മുന്നിലും ഞാന്‍ ഒന്നുകൂടി സോറി ചോദിക്കുകയാണ്. എന്നാണ് അനിയൻ മിഥുൻ പറഞ്ഞത്.

Abin Sunny

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

4 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

4 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

6 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

6 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

6 hours ago