ആൻറണി പെരുമ്പാവൂരിന് പിറന്നാൾ ആശംസകൾ നേരുകയാണ് മോഹൻലാൽ. തൻറെ സാമൂഹ്യമാധ്യമ പേജ് വഴിയാണ് മോഹൻലാൽ പ്രിയ സുഹൃത്തിന് ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾക്ക് പുറമേ വിവാഹ വാർഷിക ആശംസകളും നേർന്നു. ആഘോഷിക്കുകയും ചെയ്തു.
മോഹൻലാലും വാരി സുചിത്രയും ആണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. എൻറെ പ്രിയപ്പെട്ട ആൻറണിക്ക് പിറന്നാൾ ആശംസകൾ. ആരോഗ്യവാനായി ഇരിക്കട്ടെ. ഒപ്പം പ്രിയപ്പെട്ട ശാന്തിക്കും ആൻ്റണിക്കും വിവാഹ വാർഷിക ആശംസകളും നേരുന്നു. മോഹൻലാൽ കുറിച്ചത് ഇങ്ങനെ.
ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമാണ് ട്വേൾത് മാൻ. ഡിസ്നി പ്ലസ് ഓഫ് ഹോട്ട് സ്റ്റാറിൽ ചിത്രം പുറത്തിറങ്ങുകയും ചെയ്തു. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്.
ഡിവൈഎസ്പി ചന്ദ്രശേഖർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. താരം നായകനായി പല ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ബറോസ് എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മോഹൻലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.