Film News

ഈ വര്‍ഷം മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസ് ഉണ്ടായേക്കില്ല !!!

ലോക്ക് ഡൌൺ ഒരു വിധം എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട് അതിൽ സിനിമ മേഖലയും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്, അതുകൊണ്ട് തന്നെ റിലീസിനൊരുങ്ങി നിന്ന ചിത്രങ്ങൾ ഇപ്പോൾ ഓൺലൈൻ റിലീസിനായി തയ്യാറെടുക്കുകയാണ്, ആദ്യം ഇത്തരമൊരു ആശയം കൊണ്ട് വന്നത് തമിഴിൽ ജ്യോതികയുടെ ചിത്രമായിരുന്നു, കുറച്ച് പ്രതിസന്ധിയ്ക്കൽ തരണം ചെയ്ത് അവർ ആതീരുമാനത്തിൽ തന്നെ ഉറച്ച് നിന്നും ഇപ്പോൾ കൂടുതൽ സിനിമകൾ അതാരത്തിൽ മുന്നോട്ട് വരികയാണ്, ലോക്ക് ഡൌൺ തീർന്നാലും ആളുകൾ തീയറ്ററിൽ പോയി സിനിമകൾ കാണുന്നത് വളരെ കുറവായിരിക്കും ഈ അവസ്ഥ മുന്നിൽ കണ്ടാണ് കൂടുതൽ ചിത്രങ്ങളും ഓൺലൈൻ റിലീസിനൊരുങ്ങുന്നത്..

- Advertisement -
Marakkar Arabikkadalinte Simham

ആരാധകർ കാണാൻ ഒരുപാടു ആഹ്രഹിച്ച ചിത്രങ്ങൾ ആണ് മോഹന്ലാലിന്റേതായി പുറത്തിറങ്ങാൻ ഉള്ളത്, വമ്ബന്‍ ബജറ്റില്‍ ഒരുങ്ങിയ നിരവധി ചിത്രങ്ങളാണ് ലോക്ക് ഡൗണ്‍ കാരണം റിലീസ് മാറ്റിവച്ചത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസ് ഉണ്ടാകില്ല എന്നതാണ്. ഈ വര്‍ഷം മോഹന്‍ലാലിന്‍റെ രണ്ട് വലിയ ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരുന്നത്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം മരക്കാരും, ജീത്തു ജോസഫ് ചിത്രം റാമും. രണ്ട് വലിയ ബജറ്റ് ചിത്രങ്ങളാണ്. മാര്‍ച്ച്‌ 26 നായിരുന്നു മരയ്ക്കാര്‍ തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ തീയറ്റര്‍ അടച്ചതിനാല്‍ റിലീസ് മാറ്റി. ജീത്തു ജോസഫ് ചിത്രം ദീപാവലി റിലീസ് ആയി തീയറ്ററില്‍ എത്തിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ ചിത്രീകരണം മുടങ്ങി ഇരിക്കുകയാണ്. അതിനാല്‍ രണ്ട് ചിത്രവും അടുത്ത വര്‍ഷമായിരിക്കും റിലീസിന് എത്തുക.

ഇതിൽ തിയറ്റർ ഓണർസ് വലിയ ശക്തമായ എതിർപ്പുകൾ ഉണ്ടാക്കിയെങ്കിലും നിർമാതാക്കൾ അവരുടെ തീരുമാനത്തിൽ ഉറച്ച് നിന്നു ..സൂപ്പര്‍താരങ്ങളുടെ ഏഴ് ചിത്രങ്ങളാണ് ഓൺലൈൻ റിലീസിന് ഒരുങ്ങുന്നത്. മലയാളത്തില്‍ നിന്ന് ജയസൂര്യയുടെ സൂഫിയും സുജാതയും ഉള്‍പ്പടെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍നിന്നുള്ളതാണ് ചിത്രങ്ങള്‍. ഹിന്ദിയില്‍ നിന്ന് രണ്ട് സൂപ്പര്‍താര ചിത്രങ്ങളാണ് പ്രൈമില്‍ എത്തുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളാണ് രണ്ടും. സൂപ്പര്‍താരം അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുരാനയും പ്രധാന വേഷത്തില്‍ എത്തുന്ന ​ഗുലാബോ സിതാബോ ജൂണ്‍ 12 നാണ് റിലീസ് ചെയ്യുന്നത്. കൂടാതെ വിദ്യാ ബാലന്റെ ശകുന്തള ദേവിയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

Athul

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

4 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

4 hours ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

4 hours ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

4 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

5 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

5 hours ago