മലയാളത്തിൽ പ്രശസ്തനായ അവതാരകനാണ് ആർജെ മിഥുൻ. ഒരു അഭിനേതാവ് ആണ് താരം ബിഗ് സ്ക്രീനിൽ പ്രവേശിക്കുന്നത്. നിരവധി ചിത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. എങ്കിലും മിഥുന അർഹമായ കൈയ്യടി ലഭിക്കുന്നത് അവതരണത്തിലൂടെ ആണ്. ഇന്ന് തിരക്കേറിയ ഒരു അവതാരകനാണ് ആർജെ മിഥുൻ. മിഥുൻ്റേ ഭാര്യ ലക്ഷ്മിയും മലയാളികൾക്ക് സുപരിചിതമാണ്.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഇരുവരും. ഒരു പ്രശസ്ത വ്ലോഗറാണ് ലക്ഷ്മി മേനോൻ. ദുബായിൽ സ്ഥിരതാമസക്കാരാണ് ഈ കുടുംബം. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇരുവരും വിശേഷങ്ങൾ ഒക്കെ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അടിപൊളി വെക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. കുടുംബവും സുഹൃത്തുക്കളും ഒത്തുചേർന്ന യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ഇത്. ഈ ആഘോഷത്തിനു പിന്നിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
View this post on Instagram
മിഥുൻറെ പിറന്നാൾ ആഘോഷ യാത്ര കൂടിയായിരുന്നു ഇത്. ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത് എവിടെനിന്ന് എന്ന് അറിയുമോ? തുർക്കിയിൽ നിന്നുള്ള കിടിലൻ ചിത്രങ്ങളാണ് എന്തായാലും താരം പങ്കുവെച്ചിരിക്കുന്നത്. താരവും കുടുംബവും സുഹൃത്തുക്കളും എല്ലാം അടിച്ചു പൊളിക്കുകയാണ് എന്ന് വ്യക്തം. തുർക്കി വളരെ വ്യത്യസ്തമായ ഒരു വെക്കേഷൻ ഇടമാണ്.
View this post on Instagram
ധാരാളം കാഴ്ചകൾ ഇവിടെ കാണാനുണ്ട്. നിരവധി പേരാണ് ചിത്രത്തിന് മികച്ച പ്രതികരണവുമായി എത്തുന്നത്. ടോവിനോ തോമസ് അടക്കമുള്ള മുൻനിര താരങ്ങൾ താരത്തിന് പിറന്നാളാശംസകൾ നേരുന്നുണ്ട്. എന്തായാലും നിരവധി ലൈക്കുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
View this post on Instagram