മലയാളികൾക്ക് എക്കാലവും പ്രിയങ്കരനായ അവതാരകനും നടനയുമായ ആളാണ് മിഥുന് രമേഷ്. ലളിതമായ അവതരണ ശൈലി മറ്റുള്ളവരിൽ നിന്നും മിഥുനെ വ്യത്യസ്തനാക്കുന്നു. ഫ്ലാവെർസ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടി മിഥുനെ ജനപ്രീതി നേടിയെടുത്തു. സാധാരകരെന്റെ സംസാരവും പെരുമാറ്റവും മിഥുന് നിരവധി ആരാധകരെ നേടിക്കൊടുത്തു. ഇന്ന് താരത്തിന്റെ ജന്മദിനമാണ്.
നിരവധി സിനിമകിൽ വില്ലൻ കഥാപത്രങ്ങൾ ചെയ്ത മിഥുൻ നിരവധി രാജ്യങ്ങളിൽ സ്റ്റേജ് പരിപാടികളിൽ അവതാരകനായിരുന്നു.മിഥുനെപോലെ തന്നെ മലയാളികൾക്ക് സുപരിചിതയായ ആളാണ് മിഥുന്റെ ഭാര്യ ലക്ഷി. സമൂഹ മാധ്യമങ്ങളിൽ ഇവർ സജീവ സാന്നിധ്യ്മാണ്. വേറിട്ട അഭിനയശൈലിയും അവതരണ ശൈലിയുംകൊണ്ടാണ് മിഥുന് രമേഷ് വിനോദ മേഖലയില്‍ കൂടുതല്‍ തിളങ്ങിയത്. നിലവില്‍ ദുബായില്‍ സ്വകാര്യ എഫ്എമ്മില്‍ ആര്‍ജെയായി ജോലി ചെയ്യുകയാണ് താരം. മിഥുന് രമേഷിന് പുറമെ ഭാര്യ ലക്ഷ്മി മേനോനും എല്ലാവര്ക്കും സുപരിചിതയാണ്.
മിഥുന് രമേഷിന്റെ പിറന്നാളിന് ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും നല്കിയ സര്‍പ്രൈസ് വൈറലായിരുന്നു. മണി ഹീസ്റ്റ് തീമില്‍ ഉളള ഒരു കേക്കാണ് ഭാര്യയും മകളും മിഥുന്റെ പിറന്നാളിന് ഒരുക്കിയത്. മിഥുന് തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. മിഥുന്റെ വീഡിയോയ്ക്ക് പിന്നാലെ ലക്ഷ്മിയും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.