മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായി ഒരുങ്ങിയ ചിത്രമാണ് മിന്നല്‍ മുരളി. ടോവിനോ തോമസിനെ നായനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തില്‍ ശ്രദ്ദ നേടിയിരുന്നു.
ലോക പ്രശസ്തരായ നിരവധി പേരായിരുന്നു ചിത്രത്തിനെ പ്രശംസിച്ച് എത്തിയത്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികള്‍.
ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്കുന്ന റിപ്പോര്‍ട്ടാണ് എത്തുന്നത്. മിന്നല്‍ മുരളി രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അറിയിക്കുകയാണ് ബേസില്‍ ജോസഫ്.
മിന്നല്‍ മുരളി’യെക്കാള്‍ വലിയ മുതല്‍മുടക്കില്‍ രണ്ടാം ഭാഗം നിര്‍മ്മിക്കുമെന്ന് ബേസില്‍ ജോസഫ് പറഞ്ഞു. ‘പൂക്കാലം’ എന്ന ചിത്രത്തിന്റെ വാര്‍ത്ത സമ്മേളനത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.
നെറ്റ്ഫ്ലിക്സിന് രണ്ടാം ഭാഗത്തില്‍ പങ്കാളിത്തം ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ബേസില്‍ വ്യക്തമാക്കി.’തീര്‍ച്ചയായും ഇത് ‘മിന്നല്‍ മുരളി’യെക്കാള്‍ വലിയ മുതല്‍മുടക്കിലും നിര്‍മ്മാണ മൂല്യത്തിലും ഒരുക്കും.
രണ്ടാം ഭാഗത്തിന് നെറ്റ്ഫ്ലിക്സിന്റെ പങ്കാളിത്തം ഉണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല’, ബേസില്‍ പറഞ്ഞു. മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
Basil Joseph : Definitely it will be made upon a grand scale & production values than #MinnalMurali. Involvement of Netflix in part 2 cannot be disclosed at this moment whether they are part of this or not. pic.twitter.com/TbdGdVMr3Q
— Friday Matinee (@VRFridayMatinee) April 5, 2023
അതേസമയം, ബേസില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്ന ചിത്രം ‘പൂക്കാലം’ ഏപ്രില്‍ എട്ടിന് തിയേറ്ററുകളില്‍ എത്തും. ‘ആനന്ദം’ എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വിജയരാഘവന്, കെപിഎസി ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, സുഹാസിനി തുടങ്ങിയവരെ കൂടാതെ ജോണി ആന്റണി, അരുണ്‍ കുര്യന്, അനു ആന്റണി, റോഷന് മാത്യു, അബു സലീം, ശരത് സഭ,
അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിനോദ് ഷൊര്‍ണ്ണൂര്‍, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന് നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-മിഥുന് മുരളി. സംഗീതം-സച്ചിന് വാര്യര്‍,