മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയ് യുവ കൃഷ്ണയും. നിരവധി പരമ്പരകളില്‍ അഭിനയിച്ച ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. നടി രേഖ രതീഷ് ആണ് ആദ്യം ഇവരുടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. പിന്നീട് രണ്ടുപേര്‍ക്കും സമ്മതം ആയതോടെ, അതിഗംഭീരമായിത്തന്നെ ചടങ്ങ് നടത്തി. വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും.
ഇപ്പോഴിതാ പുതിയ വീട് സ്വന്തമാക്കിയതിന്റെ സന്തോഷമാണ് മൃദുല പങ്കുവെച്ചത്. 1650 സ്ക്വയര്‍ ഫീറ്റില്‍ മൂന്ന് ബെഡ്റൂമും ഹാളും ഡൈനിങ് ഏരിയയും ഓപ്പണ്‍ കിച്ചണും വരുന്നതാണ് വീട്. വനിത മാഗസിന് നല്കിയ അഭിമുഖത്തിലാണ് തന്റെ പുതിയ വീടിന്റെ വിശേഷങ്ങള്‍ നടി പങ്കുവെച്ചത്.
13 വാടക വീടുകള്‍ക്കു ശേഷം ആണ് ഇവര്‍ സ്വന്തമായി ഒരു വീട് ഉണ്ടാക്കുന്നത്. അച്ഛനും അമ്മയും ഞങ്ങളെല്ലാം അങ്ങോട്ട് മാറി എന്ന് മൃദുല പറഞ്ഞു. ഒരു അഭിമാന മുഹൂര്‍ത്തമാണ് ഇത്. ഇത്രയും വര്‍ഷം കൊതിച്ചത് കൈവന്നപ്പോള്‍ വലിയ സന്തോഷമായി, താരം പറഞ്ഞു.
അനാവശ്യമായി പണം പാഴാക്കാതെ വേണ്ടതിനും മാത്രം പണം ചിലവഴിച്ച് ക്വാളിറ്റിയില്‍ വിട്ടുവീഴ്ചകള്‍ ഇല്ലാതെയാണ് വീട് ഒരുക്കിയത്. ഇവിടേക്ക് വേണ്ട പല സാധനങ്ങള്‍ വാങ്ങിയത് നേരില്‍ പോയി കണ്ട് ഇഷ്ടപ്പെട്ടാണ് മൃദുല പറഞ്ഞു.