Celebrity news

46ാം വയസിൽ ബിജുമേനോന്റെ നായികയായി മേതിൽ ദേവിക ബി​ഗ് സ്ക്രീനിലേക്ക് ചിത്രം മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹന്റെ ‘കഥ ഇന്ന് വരെ’

മലയാളികൾക്ക് സുപരിചിതമായ താരമാണ് മേതിൽ ദേവിക.ക്ലാസിക്കൽ നൃത്തത്തിലൂടെ പ്രേക്ഷക പ്രീതി നേടാൻ ദേവികയ്ക്ക് സാധിച്ചിട്ടുണ്ട്.ഇപ്പോൾ ഇതാ ദേവിക അഭിനയത്തിലേക്ക് ചുവടു വെക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുനന്നത്.ദേശീയ പുരസ്കാരം നേടിയ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് നായികയായി ദേവിക എത്തുന്നത്. ‘കഥ ഇന്ന് വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ ആണ് നായകൻ. C Ο സിനിമയിൽ നിന്നും ധാരാളം ഓഫറുകൾ എല്ലാക്കാലത്തും ഉണ്ടായിട്ടും, തന്റെ ഇഷ്ട മേഖലയായ നൃത്തത്തിൽ ഉറച്ചു നിൽക്കാൻ ആയിരുന്നു ദേവികയുടെ തീരുമാനം. എന്നാൽ ഇപ്പോൾ ആ തീരുമാനം മാറ്റമുണ്ടായതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചു താരം പറയുന്നുണ്ട്.താരത്തിന്റെ വാക്കുകൾ ഇതാണ്,

- Advertisement -

എന്നെ ഈ ചിത്രത്തിൽ എത്തിക്കാൻ വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളിൽ തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക ഞാൻ മാത്രമാണ് എന്ന് ബോധ്യപ്പെടുത്താനും വിഷ്ണുവിനായി, മലയാള മനോരമയോട് ഈ വിഷയം സംസാരിച്ച ദേവിക പറഞ്ഞു.അതെ സമയം ക്ലാസിക്കൽ നൃത്തത്തിൽ പ്രവീണയായ മേതിൽ ദേവികയ്ക്ക് രണ്ടു ദേശീയ പുരസ്കാരങ്ങൾ, കേരളം സംഗീത നാടക അക്കാദമിയുടേതടക്കം രണ്ടു സംസ്ഥാന പുരസ്കാരങ്ങൾ, ‘സർപ്പതത്വം’ എന്ന ആർക്കൈവൽ ചിത്രത്തിന് ലഭിച്ച ഓസ്കാർ കണ്ടെൻഷൻ എന്നിവ ലഭിച്ചിട്ടുണ്ട്. ഇസ്രോ (ISRO)യുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി നിന്നും പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ് ലഭിക്കുന്ന ആദ്യ നർത്തകിയാണ്. കല ശാസ്ത്രവുമായി കോർത്തിണക്കി ദേവികയുടെ ആശയത്തിൽ നടക്കുന്ന ഒരു പഠനമാണ് ഇത്.

46ാം വയസിൽ ബിജുമേനോന്റെ നായികയായാണ് ദേവിക എത്തുന്നത്.ദേവികയിൽ ഇരുത്തം വന്ന അഭിനേത്രിയെ ആണു താൻ കണ്ടതെന്നു വി മോഹനും പറയുന്നു. ഏറെ പരിചിതമായ, എന്നാൽ ബിഗ് സ്ക്രീനിൽ കണ്ടിട്ടില്ലാത്ത ഒരു പുതിയ മുഖത്തിനായുള്ള അന്വേഷണമാണു ദേവികയിലെത്തിയത്. വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ ഇമാജിൻ സിനിമാസ്, പ്ലാൻ സ്റ്റുഡിയോസ് എന്നീ കമ്പനികളുടെ സഹകരണത്തോടെ വിഷ്ണുവും ചിത്രത്തിന്റെ ക്യമാറാമാനായ ജോമോൻ ടി. ജോൺ, എഡിറ്ററായ പമീർ മുഹമ്മർ, ഹാ മിസ് ദേശം, പി.ബിനീഷ് എന്നിവർ ചേർന്നാണു കഥ ഇന്നു വരെ’ നിർമിക്കുന്നത്.

Anusha

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

2 hours ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

13 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

13 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

13 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

13 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

14 hours ago