Celebrity news

വീക്കെന്റിൽ മകൻ അച്ഛനെ കാണും.അത് സാരമില്ല, വിചാരിക്കുന്നതെല്ലാം നമുക്ക് കിട്ടുമോ.തുറന്ന് സംസാരിച്ച് മേതിൽ ദേവിക

 

- Advertisement -

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് നർത്തകിയായ മേതിൽ ദേവികയോട്.നടനും എംഎൽഎയുമായ മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവികയുടെ വ്യക്തി ജീവിതം കൂടുതൽ ചർച്ചയായത്. 2013 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിഞ്ഞു. രാജീവ് നായർ എന്നാണ് മേതിൽ ദേവികയുടെ ആദ്യ ഭർത്താവിന്റെ പേര്. 2002 ൽ വിവാഹിതരായ ഇവർ 2004 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്.രണ്ട് വിവാഹ ബന്ധങ്ങൾ പിരിയേണ്ടി വന്നതിനെക്കുറിച്ച് മേതിൽ ദേവിക പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ച ആവുകയാണ്.ഒരു പ്രതിസന്ധി വരുമ്പോൾ റിയാക്ട് ചെയ്യുകയല്ല റെസ്പോണ്ട് ചെയ്യുകയാണ് ചെയ്യേണ്ടത്. സമയം എടുക്കുക. പുറത്ത് ശാന്തയാണെങ്കിലും ഉള്ളിൽ പൊട്ടിത്തെറിക്കുന്ന വ്യക്തിയാണ് ഞാൻ.എൽകെജി ക്ലാസ് റൂം പോലെയാണ്. അതൊക്കെ നമ്മുടെ പേഴ്സണൽ പ്രശ്നങ്ങളാണ്. ജീവിതത്തിൽ ഒന്നും പെർഫെക്ട് അല്ല. അതിജീവിക്കുക എളുപ്പമല്ല. സമയമെടുക്കും. നമ്മൾക്ക് നമ്മളെ സ്പിരിറ്റിനെ നശിപ്പിക്കാൻ പറ്റില്ല. ഇമോഷനുകൾ അസ്ഥിരമാണ്. ചില രാജ്യങ്ങളിൽ മരിച്ചാൽ ആളുകൾ സന്തോഷിക്കും. ചിരിച്ച് കൊണ്ട് ദുഖത്തെ നേരിടണമെന്ന് നമ്മളെ പഠിപ്പിച്ചിട്ടില്ല. റിലേഷൻഷിപ്പ് മാനേജ്മെന്റൊന്നും നമ്മുടെ സ്കൂളുകളിൽ പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കണമെന്നും മേതിൽ ദേവിക വ്യക്തമാക്കി.

ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ കുഞ്ഞിന് വേണ്ടിയുള്ള യുദ്ധം ഉണ്ടായിരുന്നില്ലെന്നും മേതിൽ ദേവിക പറയുന്നു. ഞാനും രാജീവും ആദ്യമേ തീരുമാനിച്ചിരുന്നു. പിരിയുമ്പോഴും ഒരു ഐക്യം ഉണ്ടാകണം. കുട്ടിയുടെ കാര്യത്തിൽ പ്രശ്നം ഉണ്ടായിരുന്നില്ല. ഞാനാണ് അമ്മ. അമ്മയുടെ കൂടെ തന്നെയാണല്ലോ കുറേക്കാലം കുട്ടി വളരുന്നത്. ഇപ്പോൾ മകൻ ബാം​ഗ്ലൂരിൽ പഠിക്കുന്നു. ലെവൻതും ട്വൽതും അവിടെയാണ്. വീക്കെന്റിന് അച്ഛനെ കാണും. അതൊക്കെ ഒരു അനു​ഗ്രഹമാണെന്നും മേതിൽ ദേവിക വ്യക്തമാക്കി. രണ്ടാം വിവാഹം വേണ്ടെന്ന് പിന്നീട് തോന്നിയിട്ടില്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി.തനിക്ക് മാത്രമല്ല ലോകത്ത് നിരവധി പേർക്ക് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് മേതിൽ ദേവിക ചൂണ്ടിക്കാട്ടി. അത് സാരമില്ല, വിചാരിക്കുന്നതെല്ലാം നമുക്ക് കിട്ടുമോ. വേറെ ഒരുപാട് കാര്യങ്ങളിൽ സമ്പന്നയാണ്. നമുക്കില്ലെങ്കിലും ബാക്കിയുള്ളവർക്കെങ്കിലും കിട്ടട്ടെ എന്നാ​ഗ്രഹിക്കും. എന്റെ സഹോദരിമാരും സുഹൃത്തുക്കളും നല്ല ജീവിതമാണ്.

Anusha

Recent Posts

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

5 hours ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

6 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

9 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

20 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

21 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

21 hours ago