Film News

ഈ സമയം അദ്ദേഹത്തിനുവേണ്ടി സംസാരിക്കാന്‍ ഞാന്‍ വേണ്ടതുണ്ട്; മേതില്‍ ദേവിക പറയുന്നു

നടന്‍ മുകേഷിന്റെ വിവാഹ മോചന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഭാര്യ മേതില്‍ ദേവികയാണ് മുകേഷില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചത്. എന്നാല്‍ ഇതില്‍ ഇതുവരെ മുകേഷ് പ്രതികരണം അറിയിച്ചിട്ടില്ല. ഇതിനിടെ തികച്ചും വ്യക്തിപരമായ കാര്യം വളച്ചൊടിച്ച് പല തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ ഇതേക്കുറിച്ചാണ് മേതില്‍ ദേവിക പറയുന്നത്. പിരിയാനുള്ള കാരണം വീട്ടിലെ പ്രശ്‌നമാണെന്നും അത് കേരളവുമായി ബന്ധമില്ലെന്നും ദേവിക പറയുന്നു.

- Advertisement -

പിരിയാനുണ്ടായ കാരണങ്ങളെ കുറിച്ച് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഗാര്‍ഹിക പീഡനം എന്നത് ഞാന്‍ നല്‍കിയ ആരോപണത്തിലില്ല. മുകേഷേട്ടന്റെ നിലപാട് ഇപ്പോഴും വ്യക്തമല്ല, എന്റെ ഭാഗത്തുനിന്നാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ ദേഷ്യപ്പെട്ട് പിരിയേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ ഇടയ്ക്ക് സംസാരിക്കാറുണ്ട്. എല്ലാ ബന്ധങ്ങളും പ്രാധാന്യമുള്ളതാണ്. അദ്ദേഹത്തിന് മേലെ ചളി വാരിയിടാനൊന്നും എനിക്ക് താല്‍പര്യമില്ല.

നാല്‍പത് വര്‍ഷത്തിലേറെയായി അഭിനയരംഗത്തുള്ള, രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തെ ഒരു തരത്തിലും അപമാനിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ സൗഹാര്‍ദ്ദപരമായി പിരിയാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പക്വതയുള്ള ആളുകളാണല്ലോ ഞങ്ങള്‍.

ഈ വേര്‍പിരിയല്‍ എനിക്കും അദ്ദേഹത്തിനും വേദനാജനകമാണ്, ഈ സമയം കടന്നുപോകാന്‍ ഏവരും അനുവദിക്കണം. ഇത് വീട്ടിലെ പ്രശ്‌നമാണ്, ഇത് കേരളവുമായി ബന്ധമുണ്ടെങ്കില്‍ പറയുമായിരുന്നു, ഇത് തികച്ചും വ്യക്തിപരമായിരുന്നു.

അദ്ദേഹം വില്ലനൊന്നുമല്ല, അങ്ങനെയാണ് ഇപ്പോള്‍ പലരും ചിത്രീകരിച്ചിരിക്കുന്നത്.  രാഷ്ട്രീയത്തിലേക്ക് വരുന്നതിനുള്ള തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ വിവാഹമോചനം രാഷ്ട്രീയമായി ചിലര്‍ ഉപയോഗിക്കുമ്പോള്‍ അതിനെ നേരിടാന്‍ അദ്ദേഹം തയ്യാറായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അത്തരത്തിലൊന്നും ചെയ്യരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

നിശ്ശബ്ദമായി സമാധാനപരമായി ഇത് പരിഹരിക്കണമെന്നായിരുന്നു ആഗ്രഹം. ഈ സമയം അദ്ദേഹത്തിനുവേണ്ടി സംസാരിക്കാന്‍ ഞാന്‍ വേണ്ടതുണ്ട്, മേതില്‍ ദേവിക പറഞ്ഞു.

Anusha

Recent Posts

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

29 mins ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

50 mins ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

59 mins ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

12 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

12 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

12 hours ago