Film News

ഈ ചിത്രം എടുത്ത് അധികം താമസിക്കുന്നതിന് മുന്‍പ് തനിക്ക് അച്ഛനെ നഷ്ടപ്പെട്ടു; ഫാദേഴ്‌സ് ഡേ ദിനത്തില്‍ കുറിപ്പുമായി മേനക സുരേഷ്

ഫാദേഴ്‌സ് ഡേയില്‍ തന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി മേനക സുരേഷ്. ‘ഒരു മൊട്ട് വിരിഞ്ഞപ്പോള്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അച്ഛനോടൊപ്പമെടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ നടി പങ്കുവച്ചത്.

- Advertisement -

ഈ ചിത്രം എടുത്ത് അധികം താമസിക്കുന്നതിന് മുന്‍പ് തനിക്ക് അച്ഛനെ നഷ്ടപ്പെട്ടുവെന്നും മേനക പറയുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു മേനക സുരേഷ് ഇക്കാര്യം പറഞ്ഞത്.

‘ഫാദേഴ്‌സ് ഡേ ആശംസകള്‍ അപ്പാ. എന്റെ ഒരു സഹപ്രവര്‍ത്തകനില്‍ നിന്നാണ് എനിക്ക് ഈ ചിത്രം ലഭിച്ചത്. എനിക്ക് ഏറെ വിലപ്പെട്ട ഒന്ന്. ‘ഒരു മൊട്ട് വിരിഞ്ഞപ്പോള്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് 1982 ജനുവരിയില്‍ എടുത്ത ചിത്രമാണിത്.

അതേ വര്‍ഷം സെപ്റ്റംബര്‍ 19ന് രാത്രി 7.30 ന് എനിക്ക് എന്റെ അപ്പയെ നഷ്ടപ്പെട്ടു. അന്ന് എനിക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്റെ സഹോദരന്മാര്‍ക്ക് യഥാക്രമം 16, 10, 8 വയസ്സായിരുന്നു. ഞാന്‍ സിനിമയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ‘ഞാന്‍ നിന്നോടൊപ്പമുണ്ട്’, പക്ഷേ അത് പറഞ്ഞ് 3 വര്‍ഷത്തിനുള്ളില്‍ അപ്പ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി.

അപ്പയ്ക്ക് ഭക്ഷണത്തോട് വലിയ ഇഷ്ടമായിരുന്നു. തികച്ചും ഒരു ഭക്ഷണപ്രിയന്‍. ഞാന്‍ പുതിയ വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ ഇപ്പോഴും അപ്പയെ ഓര്‍ക്കും.

അദ്ദേഹത്തിന് എല്ലാത്തരം ഭക്ഷണങ്ങളും ഉണ്ടാക്കികൊടുക്കാനും അത് ആസ്വദിക്കുന്നത് കാണാനും ഒരു മണിക്കൂറെങ്കിലും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.

നമ്മുടെ ജീവിതത്തില്‍ ഒരു റിവൈന്‍ഡ് ബട്ടണ്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.”-ഫാദേഴ്‌സ് ഡേ ദിനത്തില്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ച് മേനക കുറിച്ചു.

നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്ത് എത്തുന്നത്. നടി ബീന ആന്റണിയും പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

 

 

Abin Sunny

Recent Posts

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

59 mins ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

1 hour ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

13 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

13 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

13 hours ago