മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ ആണ് മലയാളത്തിൽ അരങ്ങേറിയത് എങ്കിലും ബ്യൂട്ടിഫുൾ എന്ന വികെ പ്രകാശ് ചിത്രത്തിലൂടെ ആണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ബ്യൂട്ടിഫുളിലെ അഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ വളരെ സജീവമായിരുന്നു എങ്കിൽപോലും മേഘ്നയ്ക്ക് ഏറ്റവും മികച്ച കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിൽ നിന്നു തന്നെ എന്ന് നിസ്സംശയം പറയാം.
കന്നട സിനിമാ നടൻ ചിരഞ്ജീവി സർജ ആയിരുന്നു മേഘ്നയുടെ ഭർത്താവ്. തമിഴ് നടൻ അർജുൻ സാർജയുടെ അനന്തിരവൻ കൂടിയായിരുന്നു ചിരഞ്ജീവി. ഈ വർഷം ജൂൺ 6ന് ആയിരുന്നു ഹൃദയാഘാതത്തെതുടർന്ന് ചിരഞ്ജീവി മരിക്കുന്നത്.
ചിരഞ്ജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. ഇപ്പോൾ കുഞ്ഞിനെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് മേഘ്ന. ഭർത്താവിന്റെ അസാന്നിധ്യത്തിലും ചീരുവിനെ ചേർത്തു നിർത്തുകയാണ് മേഘ്ന. ചടങ്ങിൽ ചീരുവിന്റെ കട്ട് ഔട്ട് നിർത്തി അതിന് അരികിലാണ് മേഘ്ന ഇരുന്നത്.
മേഘ്ന തന്നെയാണ് ചിത്രങ്ങളും വിശേഷങ്ങളും ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവച്ചത്. യഥാർത്ഥ പ്രണയത്തിന്റെ പ്രതികളാണ് ഇരുവരും എന്നും മരണത്തിനുപോലും ഇരുവരെയും പിരിക്കാൻ സാധിക്കുകയില്ല എന്നും ആണ് ആരാധകർ കമൻറുകളിൽ അഭിപ്രായപ്പെടുന്നത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് പേരാണ് ഷെയർ ചെയ്യുന്നത്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…
മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…
ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…