മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്ന രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനുശേഷം വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ഈ ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. ഇതിനുശേഷം മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
മാഡ് ഡാഡ് എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ലാൽ ആയിരുന്നു ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നസ്രിയ ആയിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട വേഷത്തിൽ എത്തിയത്. നസ്രിയയുടെ അമ്മ ആയിട്ടായിരുന്നു മേഘ്ന ഈ സിനിമയിൽ അഭിനയിച്ചത്. അന്നുമുതൽ ഇരുവരും വലിയ സൗഹൃദത്തിലാണ്. ഇപ്പോഴും ആ സൗഹൃദം ഇവർ അതുപോലെതന്നെ കാത്തുസൂക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബർ മാസത്തിലായിരുന്നു മേഘ്നയ്ക്ക് കുഞ്ഞ് ജനിച്ചത്. ബാംഗ്ലൂരിലെത്തി കുഞ്ഞിനെ സന്ദർശിച്ചിരുന്നു നസ്രിയ. ഫഹദിനൊപ്പം ആയിരുന്നു നസ്രിയ ബാംഗ്ലൂരിലെത്തിയത്. പിന്നീട് മേഘ്നയുടെ പല വിശേഷങ്ങളും നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ നസ്രിയ പങ്കുവെച്ച പുതിയ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
മേഘ്നയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മേഘ്നയുടെ കുഞ്ഞും ചിത്രങ്ങളിൽ ഉണ്ട്. ഒരുപാട് മാസത്തിനു ശേഷമാണ് ഇരുവരും തമ്മിൽ കാണുന്നത്. “എന്നും നിൻറെ കുഞ്ഞുമകൾ” എന്നായിരുന്നു നസ്രിയ ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയത്. ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…
ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…
ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…
സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…