ബിഗ് സ്ക്രീനില്‍ മോഹന്‍ലാലിന്റെ നായികയായി അറിയപ്പെട്ടപ്പോള്‍ മിനിസ്ക്രീനില്‍ സിദ്ധുവിന്റെ ഭാര്യ സുമിത്ര എന്ന കഥാപാത്രത്തില്‍ നടി മീരാ വാസുദേവ് അറിയപ്പെട്ടു. തെലുങ്കിലൂടെയാണ് മീര സിനിമ ജീവിതം ആരംഭിച്ചത് , തുടര്‍ന്ന് നിരവധി ഭാഷാചിത്രങ്ങളില്‍ ഈ താരം അഭിനയിച്ചു. ഇന്ന് സുമിത്ര എന്ന കഥാപാത്രത്തില്‍ ആണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കുടുംബവിളക്കില്‍ സുമിത്ര എന്ന കഥാപാത്രം നിമിഷനേരംകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ശക്തമായ സ്ത്രീ ആണ് സുമിത്ര. തന്റെ ജീവിതത്തിലെ അനുഭവമാണ് സുമുത്രയെ ഒരു ശക്തമായ സ്ത്രീയാക്കി മാറ്റിയത്. 2020ലാണ് പരമ്പര ആരംഭിച്ചത്. ബംഗാളി പരമ്പരയായ ശ്രീമേയുടെ മലയാളം പതിപ്പ് ആണ് കുടുംബവിളക്ക്. മലയാളത്തില്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്താണ് ഈ പരമ്പര.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങളും പോസ്റ്റും ആണ് ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. തനിക്ക് പിന്തുണ നല്കി കൂടെ നില്ക്കുന്ന കുടുംബവിളക്കിലെ സഹതാരങ്ങളെ കുറിച്ചാണ് നടി പറയുന്നത്.
മീരയുടെ വാക്കുകള്‍ ഇങ്ങനെ.. എന്റെ കുടുംബവിളക്ക് ടീമിനൊപ്പം, ആ മനോഹരമായ ജോലിക്കിടെയുള്ള ചില ചിത്രങ്ങള്‍. ഈ അത്ഭുതപ്പെടുത്തുന്ന മനുഷ്യര്‍ എനിക്കെപ്പോഴും ആശ്വാസമാണ്.’എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മീര കുറിച്ചത്.