Social Media

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പി എസിനൊപ്പമുള്ള മീരയുടെ ചിത്രം വൈറലാവുന്നു

ദിലീപ് നായകനായി എത്തിയ മുല്ല ചിത്രത്തിലൂടെ പ്രേക്ഷകരുടെ സ്വന്തം നടിയായി മാറിയ താരമാണ് മീര നന്ദന്‍. മലയാളം ടെലിവിഷന്‍ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ നല്ലൊരു മോഡലിംഗ് കൂടിയാണ് മീര.

- Advertisement -

മലയാള സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്ന താരം തന്റെ പുത്തന്‍ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഫോട്ടോഷൂട്ട് രംഗങ്ങളിലും നിറസാന്നിധ്യം അറിയിച്ചിട്ടുണ്ട് മീര. തന്റെ വേറിട്ട ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ചില ചിത്രങ്ങള്‍ക്ക് നേരെ സദാചാര ആങ്ങളന്മാരും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ മോശം കമന്റുമായി വരുന്നവര്‍ക്ക് തക്കതായ മറുപടിയും താരം കൊടുത്തിരുന്നു. മോശം കമന്റുകള്‍ക്കൊന്നും തന്നെ തളര്‍ത്താനാകില്ല എന്ന് പറഞ്ഞ് വീണ്ടും തകര്‍പ്പന്‍ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ചില ചിത്രങ്ങള്‍ക്ക് നേരെ സദാചാര ആങ്ങളന്മാരും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ മോശം കമന്റുമായി വരുന്നവര്‍ക്ക് തക്കതായ മറുപടിയും താരം കൊടുത്തിരുന്നു. മോശം കമന്റുകള്‍ക്കൊന്നും തന്നെ തളര്‍ത്താനാകില്ലെന്ന മറുപടി വീണ്ടും തകര്‍പ്പന്‍ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

സിനിമകളില്‍ സജീവമല്ലാത്ത മീര ഇപ്പോള്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. ഇപ്പോള്‍ മീരയുടെ ഒരു ചിത്രമാണ് വൈറലാവുന്നത്. മീരയും ഒപ്പം മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പി എസുമുള്ള ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഉണ്ണിയുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രം എത്തിയത്. ഒരു ഫോട്ടോഷൂട്ടിന് മുന്നോടിയായി മീരയെ ഒരുക്കുന്നതിനിടെ പകര്‍ത്തിയിരിക്കുന്ന ചിത്രമാണിത്.

നേരത്തെ നടി കാവ്യാ മാധവനെയും മീനാക്ഷി ദിലീപിനെയും ഉണ്ണി മേക്കപ്പ് ചെയ്തതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന് വേണ്ടി ഒരുക്കിയതാണ് ഈ താരങ്ങളെ. ഇവരെ കൂടാതെ സിനിമാ മേഘലയിലെ ഒട്ടുമിക്ക താരങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ്.

ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലെ അവതാരകയായിട്ടാണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

8 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

8 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

8 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

9 hours ago