താരങ്ങള്‍ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആണ് പലപ്പോഴും അവരുടെ യഥാര്‍ത്ഥ പ്രായം പുറംലോകമറിയുന്നത്. ചിലര്‍ ഇത് വളരെ ഓപ്പണ്‍ ആയി വിളിച്ചു പറയും എന്നാല്‍ മറ്റുചിലര്‍ക്ക് തങ്ങളുടെ പ്രായം പറയാന്‍ ഇപ്പോഴും ചെറിയൊരു മടിയാണ്. അതേസമയം മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളെയും കണ്ടാല്‍ , വളരെ ചെറിയ പ്രായമേ തോന്നിക്കുകയും ഉള്ളു. ലേഡീസ സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ എല്ലാം ഇതിന് ഉത്തമ ഉദാഹരണമാണ്. ഒരു 20 കാരിയുടെ ലുക്ക് തന്നെയാണ് മഞ്ജുവിന് ഇന്നും.
ഇപ്പോഴിതാ ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന മറ്റൊരു നടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പറഞ്ഞ് വരുന്നത് നടി മീര നന്ദനെ കുറിച്ചാണ്. നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് പിന്നീട് സ്ക്രീനില്‍ നിന്ന് മാറി നില്ക്കുന്ന നടിമാരില്‍ ഒരാളാണ് മീര. ടെലിവിഷന്‍ അവതാരക കൂടിയാണ് മീരാനന്ദന്. മലയാളം ടെലിവിഷന്‍ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര പിന്നീട് നിരവധി ഭാഷകളില്‍ നിരവധി സിനിമ ചെയ്തു.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ അവതാരികയായി മീര എത്തിയിരുന്നു. പിന്നീട് നായിക വേഷത്തിലേക്കും എത്തി. മുല്ല എന്ന ചിത്രത്തില്‍ ജനപ്രിയ നടന് ദിലീപിന്റെ നായികയായിട്ടായിരുന്നു മീരയുടെ അരങ്ങേറ്റം. ഈ സിനിമ ഹിറ്റായിരുന്നു. പിന്നീട് ദുബായിലേക്ക് പോവുകയായിരുന്നു നടി. ഇപ്പോഴും അവിടെ റേഡിയോ കമ്പനികളില്‍ റേഡിയോ ജോക്കി ആയി വര്‍ക്ക് ചെയ്യുന്നു.
ഇപ്പോള്‍ തന്റെ 31 മത്തെ പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് മീര. നിരവധിപേരാണ് മീരയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് എത്തിയത്. ഓരോ ദിവസം കഴിയുംതോറും മീര സുന്ദരിയായി വരികയാണ് തുടങ്ങിയ കമന്റുകള്‍ ഫോട്ടോയ്ക്ക് താഴേ വരുന്നുണ്ട്.