Celebrity news

മോൾക്ക് ഒരു പ്രണയമുണ്ടെന്ന് കേട്ട ഉടനെ എന്റെ അമ്മ അത് നാട്ടുകാരെ മുഴുവൻ അറിയിച്ചു.”സുരേഷ് ഗോപി സാറിനോട് പ്രണയമായിരുന്നു, പറയാൻ പറ്റിയില്ല”!

മലയാളി പ്രേക്ഷകർക്ക് ഇഷ്ടമുള്ള താരമാണ് മീനാക്ഷി രവീന്ദ്രൻ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്.”ഞാൻ ഭയങ്കര സ്റ്റുഡിയസ് ആയിട്ടുള്ള ആളൊന്നുമല്ല. സ്കൂളിൽ പോയി പഠിച്ച് പത്രോസ് ആവാൻ ഒന്നുമല്ല പോയിരുന്നത്. എൻജോയ് ചെയ്യാനായിരുന്നു ഞാൻ പോയിരുന്നത്. ഞാൻ ഇപ്പോഴും എന്റെ സ്കൂളിൽ പോകാറുണ്ട്. എന്റെ ടീച്ചേഴ്‌സുമായിട്ടും പ്രിൻസിപ്പലും ആയിട്ട് ഒക്കെ കോൺടാക്ട് ഉണ്ട്. ഞാൻ അവരോടൊക്കെ ചാറ്റ് ചെയ്യാറുണ്ട്. സ്കൂളിലെ ആനുവൽ ഡേ പോലെയുള്ള പ്രോഗ്രാമുകൾക്കൊക്കെ ഞാൻ പോകാറുണ്ട്. എനിക്ക് സമയം കിട്ടുമ്പോഴൊക്കെ ഞാൻ സ്കൂളിലേക്ക് പോകും. ഞാൻ എൽകെജി പഠിക്കുമ്പോൾ ഉള്ള എന്റെ പ്രണയം ആയിരുന്നു അഖിൽ രവി. ആ പ്രണയം കഴിഞ്ഞിട്ട് എനിക്ക് തല്ല് ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ല അതുകൊണ്ട് പിന്നെ പ്രണയിക്കാൻ പറ്റിയില്ല. അഖിൽ രവിയോട് ഉണ്ടായിരുന്നത് പ്രണയം എന്നൊന്നും പറയാൻ പറ്റില്ല. എനിക്കന്ന് സുരേഷ് ഗോപി സാറിനോട് ഉണ്ടായിരുന്നത് ആയിരുന്നു ശരിക്കും പ്രണയം. അത് അങ്ങേരോട് പറയാൻ പറ്റിയില്ല.

- Advertisement -

തെങ്കാശിപ്പട്ടണം സിനിമയിലൊക്കെ ഭയങ്കര മാസാണല്ലോ സുരേഷ് ഗോപി സാറിന്റെ ക്യാരക്ടർ. അഖിൽ രവി മാസ് ഒന്നും ആയിരുന്നില്ല അതൊരു പാവം ചെക്കൻ ആയിരുന്നു. എൽകെജി പഠിക്കുമ്പോൾ അതൊന്നും ചിന്തിക്കാനുള്ള പ്രായവും ആയിരുന്നില്ല. ആ സമയത്ത് എന്റെ പൊട്ട ബുദ്ധിക്ക് അവന്റെ ഫേസ് സുരേഷ് ഗോപി സാറിന്റെ ഫേസ് പോലെ തോന്നിയിരുന്നു. അവന്റെ മുഖം പരന്ന മുഖമായിരുന്നു. ഇതൊക്കെ ഇപ്പോൾ കേട്ടിട്ട് അവന്റെ അപ്പനും അമ്മയും അവനെ തല്ലാതിരുന്നാൽ മതിയായിരുന്നു. ഞാൻ അന്ന് എന്റെ വീട്ടിൽ പോയി പറഞ്ഞു എനിക്ക് അഖിൽ രവിയെ കല്യാണം കഴിക്കണമെന്ന്. എൽകെജി പഠിക്കുന്ന മോൾക്ക് ഒരു പ്രണയമുണ്ടെന്ന് കേട്ട ഉടനെ എന്റെ അമ്മ അത് നാട്ടുകാരെ മുഴുവൻ അറിയിച്ചു.

 

മറ്റൊന്ന്,എന്റെ ഒരു അഞ്ചാം ക്ലാസ് വരെയൊക്കെ എന്റെ ബന്ധുക്കൾ എല്ലാവരും എന്നെ അത് പറഞ്ഞു കളിയാക്കുമായിരുന്നു. എനിക്ക് പ്രണയം പക്ഷെ രണ്ടുദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൽകെജി പഠിക്കുന്ന സമയം ആയതുകൊണ്ട് ഞാൻ അത് അടുത്ത ദിവസം മറന്നു പോയി. അഖിൽ എന്റെ അടുത്തായിരുന്നു ഇരിക്കുന്നത്. അവൻ എല്ലാ ദിവസവും ഗോപി പൊട്ട് തൊട്ടു വരുമായിരുന്നു. അത് കണ്ടിട്ടാണ് എനിക്ക് തെങ്കാശി പട്ടണത്തിലെ സുരേഷ് ഗോപിയെ പോലെ തോന്നിയത്.

Anusha

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

1 hour ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

2 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

2 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

3 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

3 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

4 hours ago