സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ട നടിയാണ് മീന. ആറാം വയസ്സില്‍ ബാലതാരമായി അഭിനയം ആരംഭിച്ച താരം ഇന്ന് സിനിമ രംഗത്ത് 40 വര്‍ഷത്തോളം പൂര്‍ത്തിയാക്കുകയാണ്.
ഇതിനിടയില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തിയിട്ടുള്ള താരത്തിന് നിരവധി ആരാധകരും ഉണ്ട്.
മലയാളി സിനിമ പ്രേമികള്‍ക്കിടയില്‍ വലിയ ഫാന്‍ ബേസ് താരത്തിനുണ്ട്. സിനിമ കൂടാതെ നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഇപ്പോഴിത നടി സുഹാസിനി നടത്തുന്ന ചാറ്റ് ഷോയില്‍ സംസാരിക്കവേ മീന പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു നടന്റെ വിവാഹം കഴിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു പോയ കാര്യമാണ് താരം പറയുന്നത്. ഹൃതിക് റോഷനെ തനിക്ക് വലിയ ഇഷ്ടമായിരുന്നു. വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാള്‍ മതിയെന്നാണ് പറഞ്ഞിരുന്നത്.
ഹൃതിക്കിന്റെ വിവാഹ ദിവസം എന്റെ ഹൃദയം തകര്‍ന്നു പോയെന്നും മീന പറയുന്നു. അന്ന് എനിക്ക് അന്ന് കല്ല്യാണം ആയിട്ടില്ലെന്നും നടി പറയുന്നു. ഷോയിക്കിടെ മീന, ഹൃതിക്കിനെ പരിചയപ്പെടുന്ന പഴയ ഫോട്ടോ കാണിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നടനോടുള്ള തന്റെ സ്നേഹവും ആരാധനയും മീന തുറന്നു പറഞ്ഞത്. അതേസമയം മോഹന്‍ലാലിന് ഒപ്പം എത്തിയ ബ്രോ ഡാഡിയാണ് മീനയുടെതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.
റൗഡി ബേബി, ജാനമ്മ ഡേവിഡ് എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അഭിനയം കൂടാതെ റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താവായും നടി എത്താറുണ്ട്.