Celebrity news

ഓടിപ്പോയി അവരുടെ കാലിൽ വീഴാനാണ് എനിക്ക് തോന്നിയത്. ആ വസ്ത്രം ധരിച്ചു കഴിഞ്ഞപ്പോഴാണ് ആകെ പ്രശ്നമായത്. എനിക്ക് മേക്കപ്പ് റൂമിൽ നിന്നും പുറത്തേക്ക് വരാൻ കഴിയാതെയായി.

തെന്നിന്ത്യയിലെ മുൻനിര നായിക നടിയായി തിളങ്ങുന്ന ആളാണ് മീന. ആറാമത്തെ വയസിൽ സിനിമയിലെത്തിയ മീന അഭിനേത്രിയെന്ന നിലയിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.താരം അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല എങ്കിലും മീന ചെയ്ത മലയാള സിനിമകൾ ഒക്കെയും മലയാളികൾക്ക് പ്രീയപ്പെട്ടവ തന്നെയാണ്. അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മീന തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായും അവസാനമായും ചെയ്ത ഒരു കാര്യത്തെ കുറിച്ച് തുറന്നു സംസാരിച്ചിരുന്നു.താരത്തിന്റെ വാക്കുകൾ ഇതാണ്,”ഞാൻ നായികയായി അഭിനയിച്ചിരുന്ന സമയത്ത് രമ്യ കൃഷ്ണൻ, രംഭ എന്നിവരൊക്കെ ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നവർ ആയിരുന്നു. ഞാനും മരിച്ചുപോയ നടി സൗന്ദര്യയും ആയിരുന്നു ഒരു ലിമിറ്റേഷൻ ഗ്ലാമർ റോളുകളും ഗ്ലാമർ വസ്ത്രങ്ങളും ധരിക്കുന്ന കാര്യത്തിൽ വച്ചിരുന്നത്. പക്ഷെ ഒരിക്കൽ പ്രഭുദേവയുടെ ഒരു സിനിമയ്ക്ക് വേണ്ടി എനിക്ക് സ്വിമ്മിങ് സ്യുട്ട് ധരിക്കേണ്ടി വന്നു. എല്ലാവരും എന്നെ എന്തുകൊണ്ട് ഗ്ലാമർ വേഷം പറ്റില്ല, ചെയ്തു നോക്കിക്കൂടെ എന്നൊക്കെ നിർബന്ധിക്കുന്നുണ്ടായിരുന്നു ആ സമയത്ത്. അത് ഒഴിവാക്കാൻ പറ്റാത്ത ഒരു സീൻ ആയതുകൊണ്ട് കൂടിയാണ് ഞാൻ ആ വേഷം ധരിക്കേണ്ടി വന്നത്. ധരിച്ചു കഴിഞ്ഞപ്പോഴാണ് ആകെ പ്രശ്നമായത്. എനിക്ക് മേക്കപ്പ് റൂമിൽ നിന്നും പുറത്തേക്ക് വരാൻ കഴിയാതെയായി

- Advertisement -

ആകെ നാണക്കേടും പരവേശവും ഒക്കെ തോന്നാൻ തുടങ്ങി എനിക്ക്. അപ്പോഴാണ് ഞാൻ ആലോചിച്ചത് മറ്റുള്ള നടിമാർ എങ്ങിനെയാണ് ഇത്തരം ഗ്ലാമർ റോളുകൾ ചെയ്യുന്നത് എന്ന്. ഗ്ലാമർ റോളുകൾ ചെയ്യുകയും ഗ്ലാമർ വേഷങ്ങൾ ധരിക്കുകയും ചെയ്യുന്ന എല്ലാ നടിമാരോടും ആ നിമിഷം എനിക്ക് ബഹുമാനം തോന്നിപ്പോയി. ഓടിപ്പോയി അവരുടെ കാലിൽ വീഴാനാണ് എനിക്ക് തോന്നിയത്. മറ്റുള്ളവർ സ്‌ക്രീനിൽ കണ്ട് ആസ്വദിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഗ്ലാമർ വേഷങ്ങൾ ഇട്ടുകൊണ്ട് ഒരു നടി അഭിനയിക്കാൻ വരുന്നത് എന്ന് അഭിനയിക്കുന്നവർക്ക് മാത്രമേ മനസിലാവുള്ളു. എന്നെ കൊണ്ട് അത് സാധിക്കില്ല എന്ന് മനസിലായതോടെ ഞാൻ അത് അന്നത്തോടെ നിർത്തി. എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഗ്ലാമർ വേഷം ആയിരുന്നു അത്”

Anusha

Recent Posts

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

9 mins ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

17 mins ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

35 mins ago

മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്

മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഏത് ജനറേഷനിലെ പ്രേക്ഷകരെയും…

50 mins ago

സാക്ഷര കേരളത്തിലും ഇതുപോലെയുള്ള ആളുകൾ ഉണ്ടോ? സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയ ഗുരുവായൂർ സെറ്റിനു മുന്നിൽ തൊഴുന്ന സ്ത്രീയുടെ വീഡിയോ വൈറൽ

മലയാളം സിനിമയ്ക്ക് ഇത് സുവർണ്ണ വർഷമാണ് എന്നു പറയുന്നത് വെറുതെയല്ല. നിരവധി ബ്ലോക്ക് ബസ്റ്റർ സിനിമകളാണ് ഇതിനോടകം മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞത്.…

1 hour ago