Kerala News

തന്റെ പേരും ഡിപിയായി ചിത്രവും ഉപയോഗിച്ച് തട്ടിപ്പ്; മുന്‍മന്ത്രി കെ.പി മോഹനന് സന്ദേശം ലഭിച്ചെന്ന് എംബി രാജേഷ്

തന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നുവെന്ന മുന്നറിയിപ്പുമായി സ്പീക്കര്‍ എം.ബി രാജേഷ്.
തന്റെ പേരും ഡിപിയായി ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം ചെയ്യുന്നതായി എം.ബി രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

നമ്പറില്‍ നിന്ന് സഹായാഭ്യര്‍ത്ഥന നടത്തുകയാണ് രീതിയെന്ന് എംബി രാജേഷ് പറഞ്ഞു. മുന്‍മന്ത്രി കെ.പി മോഹനന് ഇത്തരത്തില്‍ സന്ദേശം ലഭിച്ചു. മറ്റു പലര്‍ക്കും ഇങ്ങനെ അയച്ചിരിക്കാം. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടിയന്തര ശ്രദ്ധക്ക്
———————-

എന്റെ പേരും DP യായി എന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒര വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. മേല്‍പറഞ്ഞ നമ്പറില്‍ നിന്നും This is my new number. Please save it എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുകയാണ് രീതി. മുന്‍മന്ത്രി ശ്രീ. കെ.പി മോഹനന്‍ എന്റെ പേരില്‍ സഹായം തേടിയുള്ള സന്ദേശം ലഭിച്ച കാര്യം അറിയിക്കുകയുണ്ടായി. മറ്റു പലര്‍ക്കും ഇങ്ങനെ അയച്ചിരിക്കാം. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. മേല്‍പ്പറഞ്ഞ നമ്പറോ വാട്‌സാപ്പ് അക്കൗണ്ടോ എനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

Rathi VK

Recent Posts

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

1 hour ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

2 hours ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

2 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

2 hours ago

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

4 hours ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

4 hours ago