Kerala News

‘മോദിയുടെ വിരുന്നില്‍ നാവടങ്ങി പോയെങ്കില്‍ നമ്മള്‍ കോംപ്രമൈസ് ചെയ്യുകയാണ്’; പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര്‍ക്കെതിരെ വിമര്‍ശനവുമായി മര്‍ത്തോമ ബിഷപ്പ്

അടൂര്‍: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര്‍ക്കെതിരെ വിമര്‍ശനവുമായി മാര്‍ത്തോമ്മാ സഭ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് രംഗത്ത്.

- Advertisement -

മണിപ്പൂരിലെ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ നാവടങ്ങി പോയെങ്കില്‍ നിശ്ചയമായും നമ്മള്‍ കോംപ്രമൈസ് ചെയ്യുകയാണ് എന്ന് ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് പറഞ്ഞു.

ഇന്നലെ നടന്ന അടൂര്‍ ഭദ്രാസന കണ്‍വെന്‍ഷനിലായിരുന്നു ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ പൗലോസിന്റെ വിമര്‍ശനം.

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് മനോഹരമായ പരിപാടിയായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഹ്യദയം നുറുങ്ങുന്ന വേദനയിലായിരുന്നു .

മണിപ്പൂര്‍ പോലെയുള്ള സംഭവങ്ങള്‍ നിരന്തരമായി നടക്കുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വിധത്തില്‍ ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാന്‍ കഴിയണം.

ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രസംഗമധ്യേ ഇക്കാര്യങ്ങള്‍ പറയാമായിരുന്നു. മണിപ്പൂരിലെ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ നാവടങ്ങി പോയെങ്കില്‍ നിശ്ചയമായും നമ്മള്‍ കോംപ്രമൈസ് ചെയ്യുകയാണ്.

അതില്‍ നിന്ന് സഭ വിട്ടു നില്‍ക്കണം. ഭാരതത്തിന്റെ തിരുത്തല്‍ ശക്തിയായി ക്രൈസ്തവ സമൂഹം മാറണമെന്നും അദ്ദേഹം പറഞ്ഞു.

Abin Sunny

Recent Posts

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

51 mins ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

12 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

13 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

13 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

13 hours ago