തനിക്ക് രാഷ്ട്രീയമില്ലെന്നും കോണ്‍ഗ്രസ് വന്നാലും ബിജെപി വന്നാലും കൂടെ നിര്‍ത്തുമെന്നും ക്ഷേമപെന്ഷന് കിട്ടാത്തതില്‍ ചട്ടിയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി. ക്ഷേമപെന്ഷന് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കൈ കിട്ടിയാലേ വിശ്വസിക്കൂ എന്ന് മറിയക്കുട്ടി പറഞ്ഞു.
സുരേഷ് ഗോപി തരുമെന്ന് പറയുന്ന തുക തന്നാല്‍ മേടിക്കും. ബിജെപി കൂടിയാലും കോണ്‍ഗ്രസ് കൂടിയാലും കേസുമായി മുന്നോട്ട് പോകുമെന്നും മറിയക്കുട്ടി പറഞ്ഞു. അടിമാലിയില്‍ നവകേരള സദസിന് എത്തുന്ന മുഖ്യമന്ത്രിയെ കാണാന്‍ പോകില്ലെന്നും വേണേല്‍ ഇങ്ങോട്ട് വരട്ടെയെന്നും അവര്‍ പറഞ്ഞു.
‘എനിക്ക് കാണണ്ട. എന്റടുത്തേക്ക് വരട്ടേ. എനിക്ക് അല്ലേ വയസായത് പിണറായിക്ക് അല്ലല്ലോ. എനിക്ക് സൗകര്യമില്ല പോയി കാണാന്‍. ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ച് പിച്ച ചട്ടി എടുപ്പിച്ച അയാളെ കാണണ്ട’ മറിയക്കുട്ടി പറയുന്നു.
അതേസമയം പെന്ഷന് കിട്ടാത്തതിന് മറിയക്കുട്ടി നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും, അടിമാലി കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
മറിക്കുട്ടിയ്ക്ക് നിമപരമായ സഹായങ്ങള്‍ നല്‍കുന്നത് കടമയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം ഇന്ന് രാവിലെ ബിജെപി നേതാവ് സുരേഷ് ഗോപി മറിയക്കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. മറിയക്കുട്ടിക്കും അന്നയ്ക്കും പെന്ഷന് നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…