മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റ സിംഹം. ചിത്രം അടുത്ത മാസം മുതൽ പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിന് ഇപ്പോൾ തന്നെ മുന്നൂറിൽ അധികം ഫാൻസ് ഷോകൾ ആണ് ബുക്ക് ചെയ്ത് കഴിഞ്ഞിരുന്നത്. കൂടാതെ ഒരു മലയാള ചിത്രത്തിന്റെ ഫാൻസ് ഷോ ആദ്യമായാണ് രാത്രി 12 മണിക്കും നടക്കാൻ പോകുന്നത്. മോഹൻലാലും പ്രണവ് മോഹൻലാലും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുകായണ്. ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പകാലം ചെയ്യാനാണ് പ്രണവ് മോഹൻലാൽ എത്തുക.
![Maraikkar Arabikkadalinte Simham](https://ml.mixindia.com/wp-content/uploads/2020/02/Maraikkar-Arabikkadalinte-Simham.jpg)
കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, മഞ്ജു വാര്യര്‍, അര്ജുന് സര്‍ജ, സുനില്‍ ഷെട്ടി, സംവിധായകന് ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്വന് എന്നിങ്ങനെ വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 100 കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.