മൻസൂർ അലി ഖാന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ ഇതാണ്,തന്റെ വാക്കുകൾ തെറ്റായി ചിത്രീകരിച്ചുവെന്നാണ് മന്‍സൂര്‍ അലിഖാന് പറയുന്നത്. തന്റെ ചില പ്രസ്താവനകൾ എഡിറ്റ് ചെയ്യുകയും സന്ദർഭത്തിൽ നിന്ന് അടര്‍ത്തി മാറ്റുകയും ചെയ്തതാണ് വിവാദത്തിലേക്ക് നയിച്ചതെന്ന് നടന് അവകാശപ്പെട്ടു.തൃഷയോടുള്ള ബഹുമാനം പ്രകടിപ്പിച്ച തന്റെ വാചകം എഡിറ്റ് ചെയ്തുവെന്ന് മന്‍സൂര്‍ ആരോപിക്കുന്നു. വിവാദമുണ്ടാക്കാനോ ആരെയും അപമാനിക്കാനോ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നടന് പറഞ്ഞു. തമിഴിലാണ് വിശദീകരണ കുറിപ്പ് എത്തിയിരിക്കുന്നത്. “തൃഷ എന്റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നെ തെറ്റായി ചിത്രീകരിച്ച് ചിലര്‍ എനിക്കെതിരെ രാഷ്ട്രീയം കളിക്കുകയാണ്.എനിക്ക് നല്ല സിനിമകള്‍ ലഭിക്കുന്നത് തടയാനാണ് ഇത് ചെയ്യുന്നത്. എനിക്ക് സ്ത്രീകളോട് വലിയ ബഹുമാനമുണ്ട്. മുമ്പ് പല നടിമാർക്കൊപ്പവും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ ആരോടും മോശമായി പെരുമാറിയിട്ടില്ല.
ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി വളരെയധികം ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടാന്‍ അനുവദിക്കില്ല. എനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ എന്നെ അപകീർത്തിപ്പെടുത്തുന്നതാണ്. മനുഷ്യര്‍ക്ക് വേണ്ടി ഞാന്‍ എത്രത്തോളം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങൾക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാമെന്നും പറയുന്നുണ്ട്.
വിഷയത്തിൽ നടി മുമ്പ് പ്രതികരിച്ചത് ഇതാണ്,”മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗിക, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്”,
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…