ചെന്നൈ:നടി തൃഷ ഉൾപ്പെടെയുള്ളവർക്ക് എതിരെ നൽകിയ മാനനഷ്ടക്കേസിൽ നടൻ മന്‍സൂര്‍ അലി ഖാന് കനത്ത തിരിച്ചടി.
തൃഷ, ചിരഞ്ജീവി , ഖുഷ്ബു എന്നിവര്‍ക്കെതിരെ മന്‍സൂര്‍ നൽകിയ മാനനഷ്ട കേസ് മദ്രാസ് ഹൈക്കോടതി തള്ളി .
മന്‍സൂര്‍ അലി ഖാന് പിഴ ചുമത്തിയാണ് കേസ് തള്ളിയത്. പ്രശസ്തിക്ക് വേണ്ടിയാണ് മന്‍സൂര്‍ കേസുമായി കോടതിയെ സമീപിച്ചത് എന്ന് കോടതി വിമര്‍ശിച്ചു.
മൻസൂറിന് ഒരു ലക്ഷം രൂപയാണ് കോടതി പിഴ ചുമത്തിയത്. പണം അടയാര്‍ ക്യാൻസര്‍ സെന്ററിന് കൈമാറാനും
നിര്‍ദ്ദേശിച്ചു .
എക്സ് ’പ്ലാറ്റഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷക്കെതിരെ മൻസൂർ അലി ഖാൻ പരാതി നൽകിയത്.
ഒരു കോടി രൂപ നഷ്ടപരിഹാരം
ആശ്യപ്പെട്ടാണ് മന്‍സൂര്‍ കോടതിയെ സമീപിച്ചത്.
ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും ചെന്നൈ കോടതിയിൽ മൻസൂർ കേസ് നൽകിയിരുന്നു.
‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെ തൃഷയ്ക്കെതിരെ മൻസൂർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമായിരുന്നു.
വിഷയത്തിൽ തൃഷ പ്രതികരിച്ചതിന് പിന്നാലെ ചെന്നൈ പൊലീസ് നടന് എതിരെ കേസെടുത്തിരുന്നു.
പിന്നാലെ മൻസൂർ മാപ്പ് പറയുകയും ചെയ്തിരുന്നു.എന്നാൽ ഒരു സ്ത്രീയെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും വസ്തുത മനസിലാക്കാതെ മൂവരും തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്നുമാണ് മൻസൂറിന്റെ വാദം.
ഇതോടെ നടനെതിരെ നടപടി വേണ്ടെന്ന് തൃഷ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
വിവാദം കേട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് തൃഷക്ക് എതിരെ മാന നഷ്ട കേസുമായി മൻസൂർ അലി എത്തിയത്.
മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും ആയിരുന്നു മൻസൂർ പറഞ്ഞിരുന്നത്.
ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു.
ഇതായിരുന്നു വിവാദമായത്. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന് എത്തിയത്.
സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…
മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…