Film News

കിം കിം കിമിന് ശേഷം വീണ്ടും ഹിറ്റടിക്കാന്‍ മഞ്ജു വാര്യര്‍; ഇത്തവണ താരം ഗായികയാകുന്നത് തമിഴില്‍, സന്തോഷത്തില്‍ താരത്തിന്റെ ആരാധകര്‍

മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. നിരവധി മികച്ച കഥാപാത്രങ്ങള്‍ സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുള്ള മഞ്ജു തന്റെ രണ്ടാം വരവില്‍ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു.

- Advertisement -

ഒരിടവേളക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മഞ്ജു ഇപ്പോള്‍ തമിഴ് സിനിമ മേഖലയിലും സജീവമാണ്. അസുരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു തമിഴ് അരങ്ങേറ്റം കുറിച്ചത്.

അഭിനയം കൂടാതെ സിനിമക്കായി ഗാനവും ആലപിച്ചിട്ടുണ്ട് മഞ്ജു. ഇപ്പോഴിത പുതിയ ചിത്രത്തിനായി വീണ്ടും ഗായികയാവുകയാണ് മഞ്ജു വാര്യര്‍.
തമിഴ് സിനിമയിലാണ് മഞ്ജു ഗായികയാകുന്നത്.

അജിത്തും മഞ്ജുവും അഭിനയിക്കുന്ന പുതിയ ചിത്രം തുനിവിലാണ് മഞ്ജു വാര്യര്‍ ഗായികയാകുന്നത്. നടി ആദ്യമായി ആലപിക്കുന്ന തമിഴ് ഗാനം കൂടിയായിരിക്കും ഇത്.

ജിബ്രാന്‍ ആണ് ഗാനത്തിന് സംഗീതം നല്‍കുന്നത്. തുനിവില്‍ പാട്ട് പാടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവതിയാണെന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ജാക്ക് ആന്‍ഡ് ജില്ലിലെ ‘കിം കിം കിം’, ‘കയറ്റത്തിലെ ഇസ്ത്തക്കോ’ തുടങ്ങിയ ഗാനങ്ങളാണ് ഏറ്റവും ഒടുവിലായി നടി ആലപിച്ചത്. ‘കിം കിം കിം’ വലിയ ഹിറ്റായിരുന്നു.

അതേസമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവ്. മഞ്ജു വാര്യര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് സിനിമ കൂടിയാണ് ഇത്.നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക.ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ‘വലിമൈ’ക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.

എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുക.

 

Abin Sunny

Recent Posts

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

10 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

10 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

11 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

11 hours ago

നല്ല ബുദ്ധിമുട്ടുണ്ട്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും – അമ്മയായ ശേഷം വിശേഷം പങ്കുവെച്ചുകൊണ്ട് സീരിയൽ താരം ജിസ്മി

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്നത് നടി…

12 hours ago