Film News

ഡാന്‍സ് ചെയ്യുമ്പോള്‍ എന്നെ കാണാന്‍ പ്രഭുദേവയുടെ ഫോട്ടോ കോപ്പി പോലെ; പല ഡാന്‍സേഴ്‌സ് ഇങ്ങനെ പറയുമായിരുന്നു, പ്രഭുദേവയ്ക്ക് ചോരയില്‍ കത്ത് എഴുതിയിട്ടുണ്ട്; മഞ്ജു വാര്യര്‍ മനസ് തുറക്കുന്നു

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ആയിഷ.നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം വിവിധ ഭാഷകളിലായിട്ടാണ് റിലീസിന് എത്തുന്നത്.

- Advertisement -

പ്രഭുദേവയാണ് ചിത്രത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് എന്ന കാരണം കൊണ്ട് ശ്രദ്ധ നേടിയ സിനിമയാണ് ആയിഷ. ഇപ്പോഴിത ചിത്രത്തിലെ പ്രഭുദേവയുടെ കൊറിയോ ഗ്രാഫിയെ കുറിച്ചും, പ്രഭുദേവയോടുള്ള ആരാധനയെ കുറിച്ചും മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ദി ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ ആണ് താരം മനസ് തുറന്നത്. ഒന്‍പതാം ക്ലാസ്സില്‍ വച്ച് ചോരകൊണ്ട് പ്രഭുദേവയ്ക്ക് കത്ത് എഴുതിയിട്ടുണ്ട് എന്നാണ് മഞ്ജു പറയുന്നത്.

‘പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രഭുദേവയുടെ പാട്ടുകളുടെ വീഡിയോ കാസറ്റില്‍ ശേഖരിക്കുമായിരുന്നു. എസ്എസ്എല്‍സി എക്‌സാമിന് പോകും മുമ്പ് രാവിലെ ഒരു അരമണിക്കൂര്‍ ഇത് ഇരുന്ന് കാണും.

എല്ലാവരും അമ്പലത്തില്‍ പോകുമ്പോള്‍ ഞാന്‍ പ്രഭുദേവയുടെ വീഡിയോ ആണ് കണ്ടിരുന്നത്. ഒരു സന്തോഷമായിരുന്നു എനിക്ക് ആ വീഡിയോകള്‍ കാണുമ്പോള്‍. എസ്എസ്എല്‍സിക്ക് നന്നായി മാര്‍ക്ക് സ്‌കോര്‍ ചെയ്യാനും പറ്റി എന്നും മഞ്ജു പറഞ്ഞു.

ആയിഷയ്ക്ക് കൊറിയോഗ്രാഫ് ചെയ്ത് തരുമോയെന്ന് പോലും വളരെ ധൈര്യം സംഭരിച്ചാണ് ഞാന്‍ ചോദിച്ചത്. ഒരു ഫാന്‍ മൊമന്റ് പോലെയായിരുന്നു എനിക്ക് എന്നും മഞ്ജു പറഞ്ഞു.

ഷൂട്ടിനിടയിലാണ് ഞാന്‍ ആയിഷയിലെ ഡാന്‍സ് പ്രാക്ടീസ് ചെയ്തത്. നമ്മള്‍ ആ പാട്ട് ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ഫോട്ടോ പ്രഭുദേവയ്ക്ക് അയച്ച് കൊടുത്തിരുന്നു. അതുവെച്ചാണ് ആ സ്ഥലത്തിന് ചേരുന്ന പോലെ അദ്ദേഹം കൊറിയോഗ്രഫി ചെയ്തത്.

ആയിഷയിലെ പാട്ട് കണ്ട് കുറച്ച് ഡാന്‍സേഴ്‌സ് എന്റെ അടുത്ത് വന്ന് പറഞ്ഞിരുന്നു പ്രഭുദേവയുടെ ഫോട്ടോ കോപ്പി പോലെയാണ് എന്നെ ഡാന്‍സ് ചെയ്യുമ്പോള്‍ കാണാനെന്ന്. അത് കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി-എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

അതേസമയം ചിത്രത്തിലെ കണ്ണില് കണ്ണില് എന്ന ഗാനം വലിയ ട്രോള്‍ ഏറ്റുവാങ്ങിയിരുന്നു. മഞ്ജുവിന്റെ ഹെയര്‍ സ്‌റ്റൈലും ഡ്രസിംങ് സ്‌റ്റൈലുമായിരുന്നു വിമര്‍ശനം ഏറ്റുവാങ്ങിയത്.

 

Abin Sunny

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

1 hour ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

3 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

4 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

4 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

4 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

5 hours ago