Social Media

ദിലീപ് ആണ് ഫോണ്‍ എടുത്തത്, മഞ്ജു പെങ്ങളുടെ ഒപ്പം പുറത്ത് പോയിരിക്കാണെന്ന് പറഞ്ഞു; വൈറലായി മഞ്ജു വാര്യറുടെ ആരാധികയുടെ കുറിപ്പ്

മലയാള സിനിമയുടെ ശാലീന സുന്ദരി ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു, മഞ്ജു വാര്യര്‍. ഇടതൂര്‍ണ മുടിയുമായി പ്രേക്ഷമനസില്‍ വന്ന ആ കാന്താരിയെ ആരാധകര്‍ ഇന്നും ഓര്‍ക്കുന്നു. 1996ല്‍ പുറത്തിറങ്ങിയ സല്ലാപത്തിലൂടെ കളത്തിലിറങ്ങിയ മഞ്ജു ഇന്നും അതേ തിളക്കത്തില്‍ പ്രേക്ഷക മനസില്‍ ഉണ്ട്. ഇടയ്‌ക്കൊന്ന് സിനിമ വിട്ടുനിന്നിങ്കിലും വൈകാതെ തന്നെ താരം സിനിമയിലേക്ക് തിരിച്ചു വന്നു. ഇന്ന് കൈനിറയെ ഓഫറുകളാണ് നടിക്ക്. ചലച്ചിത്ര മേഘലയിലേക്ക് തിരിച്ച് വന്ന മഞ്ജുവിന് തുടര്‍ന്ന് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞു. ഇനിയും താരത്തിന്റേതായ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

- Advertisement -

ആരാധകര്‍ ഏറെയുള്ള നടിക്കൂടിയാണ് മഞ്ജു വാര്യര്‍. തന്റേ ചിത്രങ്ങള്‍ വെട്ടി സൂക്ഷിച്ചും, സിനിമകള്‍ കണ്ട് സപ്പോട്ട് ചെയ്തും ആ ആരാധനെ അതേപോലെ മനസില്‍ കൊണ്ടു നടക്കുന്ന നിരവധി പേരുണ്ട് ഇന്നും. ഇപ്പോള്‍ മഞ്ജുവിന്റെ ഒരു കടുത്ത ആരാധിക തന്റെ സൂപ്പര്‍സ്റ്റാറിനെ താന്‍ എങ്ങനെയായിരുന്നു ആരാധിച്ചതെന്ന് അറിയിച്ച് കൊണ്ട് ഒരു സമ്മാനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മഞ്ജുവിന്റെ ഒരു പിടി നല്ല ഫോട്ടോകള്‍ നിറച്ച ഒരു പുസ്തകവും ആരാധിക ഉണ്ടാക്കിയിട്ടുണ്ട്. പുസ്തകവും ഒപ്പം ഒരു കുറിപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. മഞ്ജു സാന്‍സ് എന്ന ആരാധികയാണ് ഈ പുസ്തകത്തിന്റെ അവകാശി.

മഞ്ജു സാന്‍സിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്.

1996, ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന സമയം സല്ലാപവും ഈ പുഴയും കടന്നും തൂവൽ കൊട്ടാരവും ഒക്കെ കണ്ട് മഞ്ജു വാര്യരോട് താരാരാധന തുടങ്ങിയ കാലം… മഞ്ജു വാര്യരുടെ ഫോട്ടോ എവിടെ ഏത് മാസികയിൽ കണ്ടാലും അതെല്ലാം വെട്ടിയെടുത്ത് പഴയ പാഠപുസ്തകത്തിൽ ചോറുംവറ്റ് കൂട്ടി ഒട്ടിച്ചു വെക്കുക എന്നതായിരുന്നു പ്രധാന hobby. ഏത് വീട്ടിൽ ചെന്നാലും അവിടത്തെ നാന, സിനിമ മംഗളം, ചിത്രഭൂമി തുടങ്ങിയവയിൽ മഞ്ജു വാര്യരുടെ ഫോട്ടോ ഉണ്ടോ.. അത്‌ അനുവാദം വാങ്ങിയോ അടിച്ചു മാറ്റിയോ ഞാൻ കൈക്കലാക്കിയിരുന്നു… മീൻ പൊതിഞ്ഞു കിട്ടിയിരുന്ന പേപ്പറിലെ ഫോട്ടോ വരെ വൃത്തിയാക്കി ഒട്ടിച്ചു വച്ചിരുന്ന ‘വട്ട് ‘. മുടി ചെരിച്ചു വകച്ചിൽ ഇട്ടും കുങ്കുമ ക്കുറി വരച്ചും മഞ്ജു വാര്യർ style നോട്‌ താദാത്മ്യം പാലിക്കാനുള്ള ശ്രമങ്ങളും ഒപ്പം നടന്നിരുന്നു. സ്വന്തമായി കൊന്ത്രൻ പല്ല് ഉള്ളത് പോലും അഭിമാനമായി കണ്ടിരുന്ന കാലമായിരുന്നു അത്‌. ഓരോ സിനിമയും എത്ര പ്രാവശ്യം കണ്ടാലും കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ആ മുഖത്തെ അഭിനയം ആസ്വദിച്ചിരുന്നത്. ഒടുവിൽ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ പൂർത്തിയാക്കാതെ കല്യാണം കഴിച്ചു മഞ്ജു വാര്യർ സിനിമരംഗത്തുനിന്നും വിട്ടുനിൽക്കുന്നു എന്ന് കേട്ടപ്പോൾ വല്ലാത്ത വിഷമം ആയിരുന്നു.

ദിലീപും എന്റെ പാപ്പ (ചെറിയച്ഛൻ) Ramesh Kurumassery
യും ഒക്കെ ഒരുമിച്ചായിരുന്നു ‘ഹരിശ്രീ മിമിക്സ്’ ട്രൂപിൽ ഉണ്ടായിരുന്നത്. കല്യാണത്തിന്റെ reception നുള്ള ക്ഷണം പാപ്പയ്ക്കും ഉണ്ടായിരുന്നു. പാപ്പയും ചെറിയമ്മയും function പോകാൻ ഒരുങ്ങുന്ന സമയത്ത് ഞാൻ മഞ്ജു വാര്യർ ക്കുള്ള എന്റെ ‘സമ്മാനം’ ആയി ഈ photo collection text book നെ gift പേപ്പറിൽ പൊതിഞ്ഞു ഭംഗിയാക്കി എടുത്തു.

” ഈ പാഠപുസ്തകത്തിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന ഈ collection ഒക്കെ കണ്ടാൽ മഞ്ജു വാര്യർ എടുത്ത് വല്ല ചവറ്റുകൊട്ടയിലും കളയും. നീ വല്യ കാര്യമായി കൊണ്ടു നടക്കുന്ന ഇതൊക്കെ ഇവിടെ തന്നെ സൂക്ഷിച്ചു വക്കുന്നതാണ് നല്ലത് ” എന്ന് പറഞ്ഞു കൊണ്ട് അമ്മ എന്നെ പിന്തിരിച്ചപ്പോൾ ശരിയാണെന്നു എനിക്കും തോന്നി. അവർക്കൊപ്പം function ന് പോകണമെന്നോ ആൾക്കൂട്ടത്തിൽ മഞ്ജു വാര്യരെ കാണണമെന്നോ…എന്തോ എനിക്ക് അങ്ങനത്തെ ആഗ്രഹമൊന്നും തോന്നിയിരുന്നുമില്ല. പിന്നീട് ഒരു ദിവസം ദിലീപ് ന്റെ വീട്ടിലെ നമ്പർ പാപ്പയിൽ നിന്നും വാങ്ങി, മഞ്ജു വാര്യരോട് സംസാരിക്കാനായി ഒന്ന് വിളിച്ചു നോക്കി. ദിലീപ് ആണ് എടുത്തത് “മഞ്ജു പെങ്ങളുടെ ഒപ്പം purchasing ന് പോയിരിക്കാണ് ” എന്ന് പറഞ്ഞു.

പിന്നെ പിന്നെ അതൊക്ക വിട്ടു. എന്നാലും വെട്ടി ഒട്ടിക്കൽ പരിപാടിക്ക് ഒരു കുറവും വരുത്തിയില്ല. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ മഞ്ജു വാര്യരുടെ ഫോട്ടോസും മാധ്യമങ്ങളിൽ സജീവമല്ലാതായി. “ചേച്ചീടെ മഞ്ജു വാര്യരെ ഒക്കെ ഞാൻ കീറിക്കളയും” എന്നൊക്കയായിരുന്നു അനിയന്മാർ വഴക്കുണ്ടാക്കുമ്പോൾ എന്നോട് പറഞ്ഞിരുന്ന പ്രധാന ഭീഷണി. കാലം കഴിയും തോറും hobby കളും interesting field ഉം ഒക്കെ വളരെയധികം മാറി. ഈയൊരു collection നെ കുറിച്ച് ഓർക്കാതെയുമായി. ഈ മാസം വീട്ടിൽ പോയപ്പോൾ ഇരുപത്തഞ്ച് വർഷങ്ങൾക്കു ശേഷം ഈ പുസ്തകം കയ്യിൽ കിട്ടിയപ്പോൾ ഭയങ്കര സന്തോഷം, കൂടെ ചമ്മലും.

പണ്ടത്തേക്കാൾ സജീവമായി മഞ്ജു വാര്യർ അഭിനയിക്കുന്ന ഈ 2021 ലും എന്റെ 1996-99 collection ഒരു ചിതലരിക്കലിനോ എലി കരണ്ടലിനോ ആക്രി ചാക്കിനോ ഇരയാകാതെ ഇരിക്കുന്നു എന്നത് തന്നെ അതിശയമാണ്.

ഈ പാഠപുസ്തകത്തിലെ ചിത്രങ്ങൾ നൽകുന്ന കൗതുകം നിങ്ങളെയും ആ കാലത്തിലേക്ക് തിരിച്ചു നടത്തിക്കും എന്ന് തോന്നിയത് കൊണ്ട് ഇവിടെ പങ്കു വെക്കുന്നു

Anusha

Recent Posts

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

1 hour ago

നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്, ഈ മനുഷ്യക്കുരുതി നിർത്തൂ, ഫലസ്തീനിനെ രക്ഷിക്കൂ – അഭ്യർത്ഥനയുമായി ഡയാന ഹമീദ്, കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും…

4 hours ago

എൻ്റെ ജീവിതത്തിൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം നിങ്ങൾ ഉണ്ടായിരുന്നു – ചേച്ചിയുടെ വഴിയെ അനിയത്തിയും, സന്തോഷവാർത്ത അറിയിച്ചു അഭിരാമിയെ സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. പാട്ടുകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായ അമൃത സുരേഷിന്റെ…

4 hours ago

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

6 hours ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

6 hours ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

6 hours ago