മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മഞ്ജു വാര്യർ. കുറച്ചു നാൾ ഇടവേളയെടുത്ത് സിനിമയിൽ നിന്നും മാറി നിന്നെങ്കിലും ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം നേടിയെടുക്കാൻ മഞ്ജുവിന് അധികം നാളുകൾ ഒന്നും വേണ്ടി വന്നില്ല. മലയാളികളെ പോലെ തമിഴ് നാടിനും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഈ സുന്ദരി ഇപ്പോൾ. പ്രായം നാല്പതിനോടടുത്തുവെങ്കിലും സൗന്ദര്യത്തിൽ യാതൊരു കുറവും താരത്തിന് ഇല്ല. അസുരൻ എന്ന ഒറ്റ തമിഴ് ചിത്രം കൊണ്ട് തന്നെ തമിഴ് ജനതയുടെ ഞെഞ്ചിലും ഇടം നേടിയിരിക്കുകയാണ് മഞ്ജു.
കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് മഞ്ജു ബിഹെെന്ഡ്വുഡ്സ് അവാര്‍ഡ് നിശയിൽ പങ്കെടുത്തത്. കറുത്ത ഗൗണ്‍ ധരിച്ച് റെഡ് കാർപെറ്റിൽ വന്നിറങ്ങിയപ്പോൾ മുതൽ ഏവരുടെയും ശ്രദ്ധ മഞ്ജുവിൽ ആയിരുന്നു. അതീവ സുന്ദരിയായാണ് താരം അവാർഡ് നിശയിൽ ഏത്തിയത്. ധനുഷ് നായകനായെത്തിയ അസുരന് എന്ന സിനിമയില്‍ നായികവേഷം ചെയ്തത് മഞ്ജുവാണ്. അസുരനിലെ പ്രകടനത്തിലുള്ള അവാര്‍ഡ് വാങ്ങാനാണ് മഞ്ജു ബിഹെെന്വുഡ്സ് അവാര്‍ഡ് നിശയിലേക്ക് എത്തിയത്. മാസ് എന്‍ട്രിയായിരുന്നു മഞ്ജുവിന്റേത്. റെഡ് കാര്‍പ്പെറ്റിലൂടെ ആരാധകര്‍ക്ക് നേരെ കെെക്കൂപ്പി, ചിരിച്ചുകൊണ്ടാണ് മഞ്ജു നടന്നുവരുന്നത്. പുരസ്കാര നിശയില്‍ പങ്കെടുത്തിരുന്ന മലയാളി സ്ത്രീകളടക്കം വലിയൊരു വിഭാഗം മഞ്ജുവിനായി ആര്‍പ്പുവിളിച്ചു.