മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാരിയർ മലയാളികളുടെ സ്വന്തമാണ്, ഇന്നും എന്നും മഞ്ജുവിനോട് മലയാളയ്കൾക്ക് എന്നും ഒരു ഇഷ്ടം കൂടുതലാണ്, അത് പ്രായ ഭേതമന്യേ ഇപ്പോഴും അങ്ങനെയാണ്, ഇനി അങ്ങോട്ടും അങ്ങനെത്തന്നെ ആയിരിക്കും. ഒരു നടി എന്ന നിലയിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ മഞ്ജു നടത്തുന്നുണ്ട്. അതുപോലെതന്നെയാണ് നടൻ ടോവിനോയും അദ്ദേഹവും ഒരു നടൻ എന്ന നിലയിൽ യാതൊരു താര ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യന്നാണ് അദ്ദേഹത്തിന്റെ കരുതലും സ്നേഹവും നമ്മൾ പ്രളയ സമയത്തും കണ്ടതാണ്,…
ഇപ്പോൾ ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന കുട്ടികളെ ഏറ്റെടുത്ത്അവർക്ക് പഠനത്തിന് ആവിശ്യമായ സഹായം ചെയ്യാൻ തായ്യാറാണെന്ന് മഞ്ജുവും ടോവിനോയും അറിയിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം നടത്തി വരുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആവശ്യമായ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് താങ്ങായി ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും മഞ്ജു വാര്യരും. തൃശൂര്‍ എംപി ടി.എന്‍ പ്രതാപനാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മലപ്പുറം വളാഞ്ചേരി സ്വദേശി ദേവിക കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ചിരുന്നു.
സോഷ്യൽ മീഡിയ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള സമയം എത്തിക്കഴിഞ്ഞു കോവിഡ് ഭീഷണി നിലനിൽക്കുന്ന ഈ സമയത്ത് കുട്ടികൾക്ക് സ്കൂളുകളിൽ പോയി പഠിക്കുന്ന കാര്യം വിദൂരമാണ്.. ടി.എന്‍ പ്രതാപന് ഫേസ്ബുക്കില്‍ കുറിച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്, എന്റെ പ്രിയ സഹോദരന് മലയാളത്തിന്റെ പ്രിയ നടന് ടോവിനോ, പിന്നോക്കം നില്ക്കുന്ന ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗികളുടെ വിതരണത്തിലേക്ക് 10 ടാബ്ലറ്റുകള് അല്ലെങ്കില്‍ ടിവി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവി.. ഞങ്ങളോട് ചേര്‍ന്ന് നിന്നതിന്. മലയാളിയുടെ മനസ്സറിഞ്ഞതിന്.. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന ‘അതിജീവനം എം.പീസ്സ് എഡ്യുകെയര്‍’ പദ്ധതിയില്‍ മഞ്ജു വാര്യരും പങ്കാളിയായി എന്നും ടി.എന്‍ പ്രതാപന് പറഞ്ഞു.