Celebrity news

ലാലേട്ടനെപ്പറ്റി ഇനി എന്തു കൂടുതൽ പറയാൻ! വൈറലായി മോഹൻലാലിനെ കുറിച്ച് മഞ്ജുവിന്റെ വാക്കുകൾ

ലിജോ- മോഹന്‍ലാല്‍ ടീമിന്‍റെ മലൈക്കോട്ടൈ വാലിബന്‍ വേറിട്ട ഒരു കാഴ്ചയാണ് മലയാളികൾക്ക് നൽകിയിരിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതല്‍ വന്നതെങ്കില്‍ ഇപ്പോള്‍ അത് പോസിറ്റീവ് അഭിപ്രായങ്ങളായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ മൊത്തം ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് നിലവില്‍ കൂടുതലും. ഇപ്പോഴിതാ ചിത്രം തന്നില്‍ ഉളവാക്കിയ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.

- Advertisement -

താരത്തിന്റെ വാക്കുകൾ ഇതാണ്,സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമ്മവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയ്‍ലര്‍ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്. ചതിയൻമാരായ മല്ലൻമാരും കുബുദ്ധിക്കാരായ മന്ത്രിമാരും ചോരക്കൊതിയൻമാരായ രാജാക്കൻമാരും ക്രൂരരായ പടയാളികളും ഒപ്പം നല്ലവരായ ജനങ്ങളും നർത്തകരും മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമ്മിപ്പിച്ചു.

കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകൾ. തിയറ്ററിൽ നിന്നിറങ്ങിയിട്ടും മനസ്സിൽ പെരുമ്പറ കൊട്ടുന്ന, പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! വാലിബൻ ഒരു കംപ്ലീറ്റ് എൽജെപി സിനിമയാണ്. ഇതിനു മുൻപ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അത് വാലിബനിലും തുടരുന്നു. മലയാളത്തിൽ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്.

Anusha

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

2 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

2 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

3 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

4 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

5 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

6 hours ago