മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഫാസില്‍ ആയിരുന്നു. വന്‍ ഹിറ്റായിരുന്ന ചിത്രം തമിഴിലേക്കും ബോളിവുഡിലേക്കും റിമേക്ക് ചെയ്തിരുന്നു. ഇവിടെയും ചിത്രം വിജയം സ്വന്തമാക്കിയിരുന്നു.
മണിച്ചിത്രത്താഴ് കണ്ടവര്‍ ആരും തന്നെ സിനിമയുടെ ക്ലൈമാക്സ് മറക്കാന്‍ സാധ്യതയില്ല. സുരേഷ് ഗോപിയുടെ രാജാവ് കഥാപാത്രത്തിനെ കൊന്ന് നാഗവല്ലി ഒഴിഞ്ഞ് പോകുന്ന രംഗത്തിന് ഇന്നും ആരാധകരുണ്ട്. ഇപ്പോഴിത ഈ രംഗത്തിന്റെ ആശയം സുരേഷ് ഗോപിയുടെത് ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് ബി ഉണ്ണികൃഷ്ണന്.
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്ത സമ്മേളനത്തിന് ഇടയില്‍ ആയിരുന്നു ബി ഉണ്ണികൃഷ്ണന് ഇക്കാര്യം പറഞ്ഞത്. മണിച്ചിത്രത്താഴ്’ സിനിമയുടെ ക്ലൈമാക്സ് ആശയം സംവിധായകന് ഫാസിലിനു ലഭിച്ചത് സുരേഷ് ഗോപിയില്‍ നിന്നുമാണ്. ക്ലൈമാക്സ് എങ്ങനെ ചെയ്യുമെന്ന് ആശയ കുഴപ്പത്തിലായിരുന്ന സംവിധായകന് ഫാസിലിനോടും അണിയറ പ്രവര്‍ത്തകരോടും ഒരു ഡമ്മിയെ വച്ച് ക്ലൈമാക്സ് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞത് സുരേഷ് ഗോപി ആയിരുന്നു.
ആ നിര്‍ദ്ദേശം ഫാസില്‍ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും അങ്ങനെ ക്ലൈമാക്സ് എങ്ങനെ ചെയ്യും എന്നുള്ള ആശയക്കുഴപ്പത്തിന് പരിഹാരം ഉണ്ടാവുകയും ചെയ്തു എന്നാണ് ബി ഉണ്ണികൃഷ്ണന് പറയുന്നത്.
മധു മുട്ടത്തിന്റെ തിരക്കഥ അടിസ്ഥാനപ്പെടുത്തി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരെ കൂടാതെ കുതിരവട്ടം പപ്പു, ഇന്നസെന്റ്, തിലകന്,കെപിഎസി ലളിത, ഗണേഷ് കുമാര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…
അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…