Kerala News

ഇടുക്കിയില്‍ യുവാവ് വെടിയുതിര്‍ത്തത് തട്ടുകടയിലെ തര്‍ക്കത്തിന് പിന്നാലെ; കൊല്ലപ്പെട്ടത് സംഘര്‍ഷവുമായി ബന്ധമില്ലാത്തയാള്‍

ഇടുക്കി മൂലമറ്റത്ത് യുവാവ് വെടിയുതിര്‍ത്തതിന് പിന്നില്‍ തട്ടുകടയിലെ തര്‍ക്കം. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് കൊല്ലപ്പെട്ടത്. പ്രതി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് മോഷ്ടിച്ചതാണെന്ന് ഫിലിപ്പ് മാര്‍ട്ടിന്‍ മൊഴി നല്‍കി.

- Advertisement -

മൂലമറ്റത്തെ അശോക ജംഗ്ഷനിലെ തട്ടുകടയില്‍ ഭക്ഷണം തീര്‍ന്നതുമായി ബന്ധപ്പെട്ട് ഫിലിപ്പ് മാര്‍ട്ടിനും കടയിലുണ്ടായിരുന്നവരും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി. തുടര്‍ന്ന് ഫിലിപ്പ് മാര്‍ട്ടിന്‍ വീട്ടില്‍ പോയി തോക്കുമായി തിരിച്ചുവന്ന് വെടിവയ്ക്കുകയായിരുന്നു. ഈ സമയത്ത് കടയിലുണ്ടായിരുന്നവര്‍ ഓടിയൊളിച്ചതിനാല്‍ വെടിയേറ്റില്ല. പിന്നാലെ നാട്ടുകാര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നു. വീടിന് സമീപം വീണ്ടും സംഘര്‍ഷമുണ്ടായി. അതിനിടെ ഫിലിപ്പ് മാര്‍ട്ടിന്‍ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് അതുവഴി പോവുകയായിരുന്ന ബസ് ജീവനക്കാരന്‍ സനല്‍ ബാബുവിനും സുഹൃത്തിനും വെടിയേറ്റത്. ഇവര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. ഇവര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല.

ഫിലിപ്പ് മാര്‍ട്ടിനും സനലും തമ്മില്‍ മുന്‍പരിചയമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഫിലിപ്പ് മാര്‍ട്ടിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Rathi VK

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

1 hour ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

12 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

12 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

13 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

13 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

13 hours ago