National

പത്ത് രൂപയുടെ നാണയങ്ങള്‍ മാത്രം ഉപയോഗിച്ച് കാര്‍ വാങ്ങി തമിഴ്‌നാട്ടിലെ അധ്യാപകന്‍; അതിന് പിന്നില്‍ ഒരു കാരണമുണ്ട്

രണ്ട് ചാക്ക് നിറയെ പത്ത് രൂപയുടെ നാണയങ്ങളുമായാണ് വെട്രിവേല്‍ എന്ന അധ്യാപകന്‍ കാര്‍ ഷോറൂമിലേക്ക് കയറി ചെന്നത്. ആ ചാക്കുകെട്ടുകളില്‍ ആറ് ലക്ഷം രൂപയുണ്ടായിരുന്നു. ഇത് ഷോറൂം ജീവനക്കാരെ ഞെട്ടിച്ചു. പത്ത് രൂപയുടെ നാണയങ്ങള്‍ മാത്രം നല്‍കി കാര്‍ വാങ്ങാന്‍ വെട്രിവേലിന് ഒരു കാരണമുണ്ട്.

- Advertisement -

പൊതുവെ 10 രൂപയുടെ നാണയങ്ങള്‍ കൊണ്ടുനടക്കാന്‍ പലര്‍ക്കും മടിയാണ്. അതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതല്‍ അനുഭവിച്ച വ്യക്തി കൂടിയാണ് ധര്‍മ പുരിയിലെ പ്ലേ സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ വെട്രിവേല്‍. അദ്ദേഹത്തിന്റെ അമ്മ വീടിനടുത്ത് കട നടത്തുകയാണ്. എന്നാല്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ 10 രൂപയുടെ നാണയങ്ങള്‍ എടുക്കാന്‍ പലപ്പോഴും വിസമ്മതിച്ചു. അങ്ങനെ പത്ത് രൂപ നാണയത്തിന്റെ കൂമ്പാരം തന്നെ വീട്ടിലുണ്ടായി. ഇത് കൂടാതെ മറ്റൊരു കാര്യം കൂടി വെട്രിവേല്‍ ചൂണ്ടിക്കാട്ടുന്നു.

ഒരിക്കല്‍ തന്റെ സ്‌കൂളില്‍ കുട്ടികള്‍ 10 രൂപയുടെ നാണങ്ങള്‍ എറിഞ്ഞ് കളിക്കുന്നത് വെട്രിവേലിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനെ കുറിച്ച് രക്ഷിതാക്കളോട് ചോദിച്ചപ്പോള്‍ ആര്‍ക്കും ആവശ്യമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുത്തു എന്നായിരുന്നു മറുപടി. ആ സംഭവവും വെട്രിവേലിനെ വേദനിപ്പിച്ചു. അങ്ങനെയാണ് പത്ത് രൂപയുടെ നാണയങ്ങള്‍ കൂട്ടിവച്ച് കാര്‍ വാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്.

അങ്ങനെ വെട്രിവേല്‍ ആളുകളുടെ കൈയില്‍ നിന്ന് 10 രൂപയുടെ നാണയം ശേഖരിക്കാന്‍ തുടങ്ങി. നാണയത്തിന് പകരം 10 രൂപയുടെ നോട്ടുകള്‍ തിരിച്ചുനല്‍കി. ഏകദേശം ഒരുമാസത്തോളമെടുത്താണ് അദ്ദേഹം ആറ് ലക്ഷം രൂപ ശേഖരിച്ചത്. നാണയം എടുത്ത് കാര്‍ നല്‍കാന്‍ ആദ്യം ഷോറൂമുകാര്‍ വിസമ്മതിച്ചു. എന്നാല്‍ വെട്രിവേലിന്റെ നിശ്ചയദാര്‍ഢ്യം മനസിലാക്കി ഷോറൂമുകാര്‍ കാര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഏകദേശം അഞ്ച് മണിക്കൂര്‍ എടുത്താണ് ജീവനക്കാര്‍ നാണയങ്ങള്‍ എണ്ണത്തീര്‍ത്തത്.

Rathi VK

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

4 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

4 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

4 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

5 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

5 hours ago