കുതിരയുമായി ട്രെയിനിൽ യാത്ര ചെയ്തയാൾക്കെതിരെ നടപടി. ഗഫൂർ അലി മൊല്ല എന്ന 40കാരനെ റെയിൽവേ ആക്ട് പ്രകാരം ആർപിഎഫ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ദക്ഷിണ ദുർഗാപൂരിൽ ആണ് സംഭവം.
ദക്ഷിണ ദുർഗാപൂരിൽ നിന്ന് നേത്രയിലേക്ക് 23 കിലോമീറ്റർ ദൂരമാണ് ഗഫൂർ കുതിരയുമായി യാത്ര ചെയ്തത്. വ്യാഴാഴ്ച EMU ലോക്കൽ ട്രെയിനിലെ കമ്പാർട്ടുമെന്റിൽ യാത്രക്കാർക്കിടയിൽ നിൽക്കുന്ന കുതിരയുടെ ചിത്രങ്ങൾ വൈറലായിരുന്നു. മാധ്യമപ്രവർത്തകയായ പൂജ മേത്ത ട്വിറ്ററിൽ ഇതിന്റെ ചിത്രം പങ്കുവെക്കുകയും അടിക്കുറിപ്പ് നൽകുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് അറസ്റ്റ് നടപടി.
റെയിൽവേ ആക്ട് പ്രകാരം വിവിധ കുറ്റങ്ങൾ ചുമത്തി കുതിരയുടെ ഉടമയെ അറസ്റ്റ് ചെയ്തതായി ഈസ്റ്റേൺ റെയിൽവേ വക്താവ് ഏകലബ്യ ചക്രവർത്തി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പാസഞ്ചർ കമ്പാർട്ടുമെന്റുകളില്‍ മൃഗങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയില്ല. അതിനായി പ്രത്യേകം ബുക്ക് ചെയ്യണമെന്നും ഏകലബ്യ ചക്രവർത്തി പറഞ്ഞു.
പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…
മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…
ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…
ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…
ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ഗബ്രിയുമായി…
കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…