മമ്ത മോഹൻദാസ് എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ ഇവർക്ക് ഉണ്ടാവും. വർഷങ്ങളായി മലയാളത്തിൽ അടക്കം പല ഭാഷകളിലും സജീവമാണ് മമ്ത. തെന്നിന്ത്യൻ സിനിമയിൽ നിരവധി ആരാധകരുള്ള നടിയാണ് ഇവർ. മലയാളത്തിൽ ജനഗണമന എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങിയത്.
പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകനായി എത്തിയത്. തീയേറ്ററിൽ മികച്ച പ്രകടനമാണ് ചിത്രം നടത്തിയത്. അന്താരാഷ്ട്ര യോഗ ദിനത്തിൽ താരം പങ്കുവെച്ച് ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പലപല യോഗ പോസുകളിലുള്ള വീഡിയോ ആണ് ഇത്. എല്ലാവർക്കും അന്താരാഷ്ട്ര യോഗ ദിനാശംസകളും താരം ചേർന്നിട്ടുണ്ട്.
View this post on Instagram
ഫിറ്റ്നസ്സിനും, ഡയറ്റിലും എല്ലാം ഏറെ ശ്രദ്ധ പുലർത്തുന്ന താരം കൂടിയാണ് മമ്ത. മറ്റൊരാൾ നിങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുന്ന അതിനു മുൻപ് നിങ്ങൾ നിങ്ങളെ തന്നെ ശ്രദ്ധിക്കണം എന്ന് പോസ്റ്റിൽ മംമ്ത പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം നൽകിയ മറ്റൊരു അഭിമുഖം ഏറെ വിവാദം ആയിരുന്നു. സ്ത്രീകൾ എത്രകാലം ഇരവാദം പറഞ്ഞു നടക്കുമെന്നായിരുന്നു താരം നടത്തിയ പരാമർശം.
ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ വിമർശനങ്ങളാണ് ഉയർന്നത്. സിനിമയിൽ സജീവമാണ് താരം ഇപ്പോൾ. സാമൂഹ്യ മാധ്യമങ്ങളിലും താരം സജീവം. ഇടയ്ക്കൊക്കെ പല വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.