മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് മമ്ത മോഹൻദാസ്. നിരവധി ആരാധകർ താരത്തിനുണ്ട്. സിനിമയിൽ പുരുഷന്മാർക്ക് ലഭിക്കുന്ന സാധ്യതകൾ എന്തുകൊണ്ട് സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്ന് തുറന്നു പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിഭാശാലികളായ അനേകം പെൺകുട്ടികൾ സിനിമാ രംഗത്തുണ്ട്.
എന്നാൽ അവർക്കൊന്നും അർഹിക്കുന്ന അവസരങ്ങൾ കിട്ടുന്നില്ല. വനിതകൾക്കുള്ള അവസരങ്ങൾ ഒക്കെ മൂന്നോ നാലോ നായികമാരിൽ ചുരുങ്ങിയിരിക്കുന്ന സ്ഥിതിയാണ്. മുന്നോട്ടുപോകുവാൻ പുരുഷ സഹപ്രവർത്തകർ നടത്തുന്ന തരത്തിലുള്ള ചില കാര്യങ്ങൾ, അതായത് 10 പേരെ വിളിച്ചു ചേട്ടാ പ്ലീസ് അങ്ങനെ ഇങ്ങനെ എന്നൊക്കെ പറയുന്നത് സ്ത്രീകൾ ചെയ്യാറില്ല. നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേകിച്ച്.
ജീൻ പരമായി തനിക്ക് തന്നെ മാറ്റാൻ പറ്റില്ല. തനിക്ക് ഒരു മകൾ ഉണ്ടെങ്കിൽ അത് പറയും. അപ്പോൾ അവളെ ഒരു പോരാട്ടത്തിന് സജ്ജമാക്കി വളർത്താൻ പറ്റും. പക്ഷേ കഴിഞ്ഞ 30 വർഷമായി ഉള്ള തന്നെ തനിക്ക് മാറ്റാൻ കഴിയില്ല. അല്ലെങ്കിൽ ആ രീതിയിലുള്ള ഒരു കൂട്ട് എനിക്ക് വേണം. എങ്കിൽ ഒരു ടീം ഒക്കെ ആയി മൂവ് ചെയ്യാം. അതില്ലാതെ എന്ത് ചെയ്യാൻ പറ്റും?
കള്ളത്തരം ഒക്കെ പറഞ്ഞ് നിർമ്മാണവുമായി മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല. നിങ്ങൾ കുറച്ചുകൂടി പൊളിറ്റിക്കൽ ആവേണ്ടതുണ്ട്. അതിൽ കള്ളത്തരവും ഉണ്ട്. കുറച്ചെങ്കിലും കള്ളത്തരം കൊണ്ട് നടക്കാം എന്ന് ഉറപ്പില്ലാതെ ഈ മേഖലയിൽ നിങ്ങൾക്ക് ഒരു എഫക്ടീവ് പ്ലെയർ ആവാൻ പറ്റില്ല. അവിടെയാണ് സ്ത്രീകൾ പിന്നിലായി പോകുന്നത് എന്ന് മംമ്ത പറയുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…
2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി ജയറാം. ജയറാമും പാർവതിയും പ്രണയിച്ചു വിവാഹം ചെയ്തവരായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…