കൊച്ചി: രാജ്യം ലോക്ക് ഡൗണിലേക്ക് മാറിയതോടെ സിനിമ മേഖലയില്‍ നേരിട്ടത് മുന്‍പെങ്ങും ഇല്ലാത്ത രീതിയിലുള്ള പ്രതിസന്ധികളായിരുന്നു. ആറ് മാസത്തോളം അടച്ചിട്ട തീയറ്ററുകള്‍ തുറക്കാത്തതും സിനിമ വ്യവസായത്തെ ഓണ്‍ലൈന്‍ റിലീസിന് പ്രേരിപ്പിക്കുകയാണ്. ഓണ്‍ലൈന്‍, ഒ..ടി.ടി പ്ലാറ്റ് ഫോമുകള്‍ വിപുലമായ റിലീസിന് ഒരുങ്ങുന്നതോടെ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സിനിമകളും വരും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ റിലീസാണ് മുന്നില്‍ കാണുന്നത്.
നടന്മാര് തങ്ങളുടെ അവധിക്കാലം വീടുകളില്‍ ക്വാറന്റൈന് ചിലവിട്ടാണ് കഴിച്ച് കൂട്ടിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ് അടക്കമുള്ള നടന്മാര് തങ്ങളുടെ സിനിമ പ്രോജക്ടുമായി അടുത്തകാലത്ത് കളം നിറഞ്ഞ് കഴിഞ്ഞു. എന്നാല്‍ സിനിമ തിരക്കുകളില്‍ നിന്ന് കുടുംബസമേതം ചിലവഴിക്കുന്ന തിരക്കിലായിരുന്നു മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടി. തന്റെ കൊച്ചിയിലെ പുതിയ വീടിന്റെ ഗൃഹ പ്രവേശനത്തിന് പിന്നാലെ താരം കുടുംബവുമായി ഈ വീട്ടിലാണ് ചിലവഴിച്ചിരുന്നത്.
ഫോട്ടോഗ്രഫിയായിരുന്നു ലോക്ക് ഡൗണ്‍ സമയത്തെ താരത്തിന്റെ പ്രധാന വിനോദം. ഇതിനായി വിലകൂടിയ ലെന്‍സുകളും ക്യാമറകളും തന്റെ വീടിന്റെ ഗാലറിയില്‍ മമ്മൂക്ക ഒരുക്കാനും മറന്നില്ല. ഇത്തരത്തില്‍ ശ്രദ്ധേയമായതാണ് കഴിഞ്ഞ മാസം റിലീസ് ചെയ്ത താരത്തിന്റെ മനോഹര ക്ലിക്കില്‍ പിറവിയെടുത്ത പക്ഷിയുടെ ചിത്രം. മമ്മൂട്ടി പകര്‍ത്തിയ ഈ ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.ലോക്ക് ഡൗണ്‍ സമയത്ത് കൃഷിയിലും താരം ഒരു കൈനോക്കിയിരുന്നു. ഇവിയില്‍ പ്രധാനമാണ് വിദേശ ഫലങ്ങള്‍ തന്റെ തോട്ടത്തില്‍ നിന്ന് മമ്മൂക്ക വിളവെടുത്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം വീട്ടിലെ നീണ്ടനാളത്തെ വിശ്രമത്തിന് ശേഷം പുറത്തിറങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്തു കൊച്ചിയിലെ നഗരമധ്യത്തിലൂടെ സായാഹ്നങ്ങള്‍ ചിലവഴിച്ചുമാണ് മമ്മൂക്ക തന്റെ അണ്‍ലോക്കിങ്ങിന് തുടക്കമിട്ടത്.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് മമ്മൂക്ക നഗരത്തിലേക്ക് ഇറങ്ങിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫ്, നടന് രമേശ് പിഷാരടി, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ തുടങ്ങിയവരാണ് മമ്മൂക്കയ്ക്കൊപ്പം ഡ്രൈവിലുണ്ടായിരുന്നത്.
അടുത്ത സമയത്ത് ഉദ്ഘാടനം ചെയ്ത പിഴല പാലത്തിലൂടെ വാഹനം ഓടിച്ച് യാത്ര. പിന്നീട് കലൂര്‍ സ്റ്റേഡിയത്തിന് അരികിലെത്തി ചായക്കടയില്‍ നിന്ന് മധുരം നുകരാതെ ഒരു ചായയും സൊറ പറച്ചിലും. 275 ദിവസവം വീട്ടിനുള്ളില്‍ മഹാനടന് ചിലവഴിച്ചതിന് പിന്നാലെ കാത്തിരിക്കുന്നത് വലിയ പ്രോജക്ടുകളാണ്. റിലീസിനായി കാത്തിരിക്കുന്നത് മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന വണ്‍ അടക്കമുള്ള ചിത്രങ്ങാളാണ്.
പിന്നാലെ പുതുവര്‍ഷത്തില്‍ സി.ബി.ഐ 5, അഷിഖ് അബു കൂട്ടുകെട്ടിലെത്തുന്ന ഗ്യാങ്സ്റ്റര്‍, പ്രീസ്റ്റ് കാമമോഹിതം, കസബ 2, ഹരിഹരന്റെ പയ്യമ്പള്ളി ചന്തു തുടങ്ങിയ ചിത്രങ്ങളാണ്.