Film News

മമ്മൂട്ടി സിനിമകൾക്ക് ആളുണ്ടാവില്ല എന്ന് പറയുന്നവർ ഇത് കാണുക, വീട്ടിലെത്തി നന്ദി അറിയിച്ച് തീയേറ്റർ ഉടമകൾ

ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ദി പ്രീസ്റ്റ് എന്ന ചിത്രം റിലീസ് ആയത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്. ഇരുവരേയും കൂടാതെ നിഖില വിമലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

- Advertisement -

പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ചിത്രത്തിൻറെ വിജയാഘോഷവും നടത്തിയിരുന്നു. ചിത്രത്തിലെ താരനിര ആകെ ആഘോഷങ്ങൾക്കായി ഒത്തുകൂടി. ഇതാകട്ടെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

ഇപ്പോഴിതാ മെഗാസ്റ്റാറിൻ്റെ വീട്ടിലെത്തി നന്ദി അറിയിച്ചിരിക്കുകയാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയ്യോക്ക്. ഈ പ്രതിസന്ധി ഘട്ടത്തിലും ലാഭം മാത്രം നോക്കി പോവാതെ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തതിനാണ് സംഘടനയുടെ പ്രതിനിധികൾ താരത്തെ നന്ദി അറിയിച്ചത്. സിനിമാ പ്രവർത്തകരുടെ ജീവിതം കൂടെ കണക്കിലെടുത്തുകൊണ്ടുള്ള ഗുണകരമായ തീരുമാനമായാണ് ഏവരും ഇതിനെ കാണുന്നത്. ചിത്രത്തിൻറെ റിലീസ് ദിവസം തന്നെ തിയറ്ററുടമകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നന്ദി താരത്തെ അറിയിച്ചിരുന്നു.

നവാഗതനായ ജോഫിൻ ട്ടി ചാക്കോയാണ് ഈ ചിത്രത്തിൻ്റേ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അമേയ ജഗദീഷ് ടി ജി രവി രമേശ് പിഷാരടി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

11 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

11 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

11 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

12 hours ago