കാത്തിരിപ്പുകള്‍ക്കൊടുവില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യ്തിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി, മമ്മൂട്ടി ടീം ആദ്യമായി ഒന്നിച്ച നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രേക്ഷക പ്രതികരണങ്ങളില്‍ ചുരുങ്ങിയ വാക്കുകളില്‍ തന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്
പ്രേക്ഷക പ്രതികരണങ്ങളില്‍ ചുരുങ്ങിയ വാക്കുകളില്‍ തന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
നന്‍പകല്‍ നേരത്ത് മയക്കത്തിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങള്‍ വായിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു. പകര്‍ന്നുകൊണ്ടിരിക്കുന്ന ഈ സ്നേഹം എന്നെ വിനയാന്വിതനാക്കുന്നു, ലിജോയ്ക്കൊപ്പം ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.