Film News

ഇതാണ് സാക്ഷാൽ ക്രിസ്റ്റഫർ! മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഹെവി ഐറ്റം എന്ന് പ്രേക്ഷകർ.

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ ക്രിസ്റ്റഫർ ‘. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പൊൾ . ഇരുട്ടും വെളിച്ചവും ഏകദേശം സമേളിക്കുന്ന സ്ഥലത്ത് ഇരിക്കുന്ന മമ്മൂട്ടിയും, അദ്ദേഹത്തിൻറെ ഭാഗികമായി കാണുന്ന മുഖവും പോസ്റ്ററിൽ വ്യക്തമാണ്. ‘ ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ് ‘ എന്ന ടാഗ് ലൈൻ ആണ് ചിത്രത്തിനുള്ളത്. ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിനു ശേഷം ഉദയകൃഷ്ണ-ബി ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പുതിയ പോസ്റ്ററിൽ ‘ നിയമം എവിടെ നിർത്തുന്നുവോ അവിടെ നീതി ആരംഭിക്കുന്നു ‘ എന്ന വാചകവും ഉണ്ട്.

- Advertisement -

ചിത്രം നിർമ്മിക്കുന്നത് ആർഡി ഇലുമിനേഷൻസ് ആണ്. ഇത് ഒരു ത്രില്ലർ ജോണറിൽ ഉൾപ്പെട്ട ചിത്രമാണ് എന്നാണ് സൂചന. പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി, ജിനു എബ്രഹാം തുടങ്ങിയവർ ചിത്രത്തിലുണ്ട്. ഇതിൽ സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാർ ആകുന്നു എന്നാണ് സൂചന.

എറണാകുളം, വണ്ടിപ്പെരിയാർ, പൂയംകുട്ടി എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിനുവേണ്ടി ചായാഗ്രഹണം നിർവഹിക്കുന്നത്. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഇദ്ദേഹം. ജസ്റ്റിൻ വർഗീസ് ആണ് സംഗീതം ഒരുക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് മനോജ് ആണ്. അരോമ മോഹൻ ആണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ. ഷാജി നടുവിൽ കലാ സംവിധാനം ചെയ്യുന്നു.

ചിത്രത്തിനുവേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് പ്രശസ്ത സംഘടന സംവിധായകൻ സുപ്രീം സുന്ദർ ആണ്. പ്രവീൺ വർമ്മയാണ് വസ്ത്രാലങ്കാരം. ജിതേഷ് പൊയ്യ ചമയം നിർവഹിക്കുന്നു. സുജിത്ത് സുരേഷ് ആണ് ചിത്രത്തിൻറെ ചീഫ് അസോസിയേറ്റ്. പി ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവർ പി ആർ ഓ ആണ്. നവീൻ മുരളിയാണ് സ്റ്റിൽസ് ചെയ്തിരിക്കുന്നത്. കോളിൻസ് ലിയോഫിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒബ്സ്ക്യൂറ എൻറർടൈൻമെന്റ്സ് ആണ് സിനിമയുടെ മാർക്കറ്റിംഗ് നിർവഹണം ചെയ്യുന്നത്.

Abin Sunny

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

2 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

2 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

3 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

4 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

5 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

6 hours ago