ഇന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍. കഴിഞ്ഞദിവസം മുതല്‍ തന്നെ താരത്തിന്റെ പിറന്നാള്‍ ആഘോഷം ആരാധകര്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാവര്‍ഷവും മമ്മൂട്ടിക്ക് കേക്കുമായി ആരാധകര്‍ താരത്തിന്റെ വീടിനുമുന്നില്‍ എത്താറുണ്ട്. മമ്മൂട്ടിയെ കണ്ടശേഷമാണ് ഇവര്‍ മടങ്ങാര്. ഇത്തവണയും പതിവു തെറ്റിക്കാതെ താരത്തിന്റെ എറണാകുളത്തെ വീടിന് മുന്നില്‍ ആരാധകര്‍ കേക്കുമായി എത്തി. നല്ല മഴ ഉണ്ടായിട്ടുപോലും പതിവ് തെറ്റിക്കാതെ ആഘോഷം ഗംഭീരമാക്കി ആരാധകര്‍. വീടിനു മുന്നില്‍ വെച്ച് കേക്ക് മുറിച്ച് പങ്കിട്ട് പിറന്നാള്‍ ആഘോഷിച്ചു ശേഷമാണ് ഇവര്‍ മടങ്ങിയത്. എന്നാല്‍ മമ്മൂട്ടിയെ കാണാന്‍ കഴിയാത്തതില്‍ ഏറെ വിഷമം ഉണ്ടെന്നും ഇവര്‍ പറയുന്നു. പുഴു സിനിമയുടെ ഷൂട്ടിങ്ങിനായി ഇപ്പോള്‍ മൂന്നാറിലാണ് താരം ഇപ്പോള്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്.
വലിയ ആള്‍ക്കൂട്ടം തന്നെയായിരുന്നു ഇവിടെ ഉണ്ടായത് . അവസാനം പോലീസ് എത്തിയാണ് ഇവരെ മാറ്റിയത് . ഒടിഞ്ഞ കാലുമായി എത്തിയ ആരാധകനും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നാണ് ഇവര്‍ എത്തിയത്. തങ്ങളുടെ മമ്മൂക്കയുടെ പിറന്നാള്‍ ഓണംസ വിഷു ആഘോഷങ്ങള്‍ പോലെയാണ് ഞങ്ങള്‍ക്ക് തോന്നാറുള്ളതെന്നാണ് ആരാധകര്‍ പറയുന്നത് . എല്ലാ വര്‍ഷവും ഞങ്ങള്‍ ഇതുപോലെ എത്തുമെന്നും, മമ്മൂക്ക ഇനിയും കുറേക്കാലം ജീവിച്ചിരിക്കട്ടെ, ഇതുപോലെ തുടരാനും ആകട്ടെ എന്നും ആരാധകര്‍ പറയുന്നു.
അതേസമയം താരത്തെ കാണാനാവാത്തതില് നല്ല വിഷമം ഉണ്ടെന്നും ആരാധകര്‍ പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഒരു വശത്തുനിന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കോവിഡ്, നിപ്പ അങ്ങനെ ഒന്നിനുമീതെ ഓരോ വൈറസ് വന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് , ആളുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ഇങ്ങനെ തടിച്ചുകൂടിയതിനെതിരെ നിരവധിപേരാണ് വിമര്‍ശിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ അവരുടെ വീടുകളില്‍ സുരക്ഷിതമായിരിക്കും എന്നാല്‍ ഇങ്ങനെ ഉള്ള സാധാരണക്കാരായിരിക്കും ഇതിന് പിന്നാലെ ബുദ്ധിമുട്ടില്‍ ആവുന്നത് . എന്നിങ്ങനെയുള്ള നിരവധി വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. അതേസമയം നേരത്തെ നടന് കമല്‍ഹാസനും മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് എത്തിയിരുന്നു.
മമ്മൂട്ടി സാറിന് 70 വയസ്സ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല , എന്റെ പ്രായം ഉള്ള ആളാണ് അല്ലെങ്കില്‍ എന്നെക്കാള്‍ പ്രായം കുറവുള്ള ആളാണ് എന്നാണ് കരുതിയത് . ക്ഷമിക്കണം ഞാന്‍ വന്നതിനു ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത് അതുകൊണ്ട് എന്റെ ജൂനിയര്‍ എന്ന് പറയാം . അതുമാത്രമല്ല കണ്ണാടിയില്‍ നോക്കിയാല്‍ എന്നെക്കാള്‍ ഇളയതാണ് എന്ന് തോന്നുന്നു. എനിക്കും ജനങ്ങള്‍ക്കും ഈ ഊര്‍ജ്ജവും ചെറുപ്പവും എന്നും കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ . എല്ലാവിധ ആശംസകളും നേരുന്നു മുതിര്‍ന്ന പൗരന് എന്നാണ് കമല്ഹാസന് പറഞ്ഞത്.