മലയാള സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തിയ ബിഗ് ബി യുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന സിനിമയുടെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
2023ഒടെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സിനിമ ട്രാക്കിങ് പേജ് ആയ ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു.
ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് സിനിമ പ്രേമികൾ. മലയാള സിനിമ റെക്കോർഡുകൾ എല്ലാം ഇനി ബിലാൽ ഇങ് എടുത്തു എന്നാണ് സന്തോഷ വാർത്ത പങ്കുവച്ചു സിനിമ പ്രേമികൾ പറയുന്നത്.
അതേസമയം ഭീഷ്മ പർവം ആണ് മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ എത്തിയ അവസാന ചിത്രം. ഈ വർഷം എത്തിയ സിനിമ വൻ വിജയം ആയിരുന്നു.
സിനിമ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത ചിത്രം ബോക്സ് ഓഫീസിലും നേട്ടം കൈവരിച്ചിരുന്നു. 100 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിയിരുന്നു.
ബിലാൽ 250 കോടി നേടുമെന്നാണ് ആരാധകർ പറയുന്നത്. അതേസമയം ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ എത്തിയിട്ടില്ല.
ഉടനെ തന്നെ ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.