സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്ത സിനിമയാണ് ഓപ്പറേഷന് ജാവ. സമൂഹത്തില്‍ നിത്യവും നടക്കുന്ന സംഭവം ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അത് വിജയിക്കുകയും ചെയ്തു. തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. വലിയ താരനിര ഒന്നും തന്നെ ചിത്രത്തിലില്ല. എങ്കിലും നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് ഈ ചിത്രം വിജയകുതിപ്പില്‍ എത്തി എന്ന് തന്നെ പറയാം. ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ്, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവരാണ് ഇതിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയുന്നത്.
ഇതില്‍ ബാലു വര്‍ഗീസിന്റെ കാമുകിയായി എത്തുന്ന കഥാപാത്രമാണ് അല്‍ഫോണ്‍സ. മമിത ബൈജു ആണ് ഈ കഥാപാത്രത്തെ ഗംഭീരമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഒരു തേപ്പുകാരി എന്ന പദ പ്രയോഗവും സിനിമയുടെ ചില ഇടങ്ങളില്‍ നിന്നും ഈ കഥാപാത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ താന്‍ ശരിക്കും തേപ്പുകാരി ആണോ എന്നാണ് മമിത ഇപ്പോള്‍ പറയുന്നത്.
അത് ഓരോരുത്തരുടെ കാഴ്ചപ്പാട് അനുസരിച്ചിരിക്കും. ഇതുപോലെ അനുഭവമുളള വേറൊരു പെണ്‍കുട്ടിക്ക് അത് കാണുകയാണെങ്കില്‍ ചിലപ്പോ വിഷമം മനസിലാവും. കാരണം ഈ അല്‍ഫോണ്‍സ എന്ന് പറയുന്നത് പണത്തിനോട് ആര്ത്തിക്കയറി ഭയങ്കര ലാവിഷായി പോവുന്ന ഒരു പെണ്‍കുട്ടിയെ അല്ല. അവള്‍ക്ക് എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണം, ഫാമിലിയെ ഒന്ന് സെറ്റില്‍ ആക്കണം. വളരെ തുച്ഛമായ സാലറിക്കാണ് അവള് നേഴ്സ് പണി ചെയ്യുന്നത്.
അങ്ങനെ നോക്കുമ്പോള്‍ അവള് ഒരു തേപ്പുകാരിയല്ല, രണ്ടുപേര്‍ക്കും അവരുടെതായ പ്രശ്നങ്ങള്‍ ഉണ്ട്. ഇവിടെ അല്‍ഫോണ്‍സക്ക് ആന്റണി കഷ്ടപ്പെടുന്നത് അറിയാം, എന്നാല്‍ ഇടകൊക്കെ അവന് ഉഴപ്പി നടക്കുകയാണോ എന്ന ടെന്‍ഷനും ഉണ്ട്. തന്റെ ടെന്‍ഷന്‍ കൊണ്ടാണ് അല്‍ഫോണ്‍സ ആന്റണിയെ വിളിക്കുന്നത്. ഇതൊക്കെയാണ് ആ കഥാപാത്രമെന്നും താരം സൂചിപ്പിക്കുന്നു.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് ഏജൻറ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എല്ലാ വിഷയങ്ങളിലും…
മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…
ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…