Film News

മാലിക്ക് ദൃശ്യം 2-നെ മറികടന്നോ? മാലിക്ക് ആമസോൺ വാങ്ങിയത് എത്ര കോടിക്ക് എന്ന് അറിയുമോ?

ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റിലീസ് ചെയ്ത സിനിമയാണ് മാലിക്. മഹേഷ് നാരായണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ബീമാപള്ളി വെടിവെപ്പിനെ ചുറ്റിപ്പറ്റി ആണ് സിനിമയുടെ കഥ മുന്നേറുന്നത്. എന്നാൽ ആ സംഭവുമായി ഈ സിനിമയ്ക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ല എന്നും സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തെ വളച്ചൊടിച്ചു, ഭരണകൂടത്തെ വെള്ളപൂശുന്നു തുടങ്ങി നിരവധി വിമർശനങ്ങളാണ് ഈ സിനിമ നേരിട്ടു കൊണ്ടിരിക്കുന്നത്. എങ്കിലും ഒരു സിനിമ എന്ന നിലയിൽ വളരെ മികച്ച അഭിപ്രായമാണ് ചിത്രം കരസ്ഥമാക്കി കൊണ്ടിരിക്കുന്നത്.

- Advertisement -

22 കോടിക്ക് ആണ് ആമസോൺ ഈ ചിത്രം വാങ്ങിയത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകകളിൽ ഒന്നാണ് ഇത്. ഫഹദ് ഫാസിൽ ഇന്ത്യയിലുടനീളം ഉള്ള ആരാധകർ സ്വാധീനമാണ് ഇത്രയും വലിയ തുക ലഭിക്കുവാൻ കാരണം. ഇതിനുപുറമേ മഹേഷ് നാരായണൻ ഇതിനു മുൻപ് സംവിധാനം ചെയ്ത രണ്ടു സിനിമകൾക്കും വളരെ മികച്ച സ്വീകാര്യത ആയിരുന്നു ഇന്ത്യയിലുടനീളം ലഭിച്ചത്. ടേക്ക് ഓഫിനും സീ യൂ സൂണിനും രാജ്യാന്തരതലത്തിൽ അഭിനന്ദന പ്രവാഹമായിരുന്നു ലഭിച്ചത്. അതുകൊണ്ടുതന്നെ ഫഹദ് ഫാസിലും മഹേഷ് നാരായണനും വീണ്ടും കൈകോർക്കുന്നു എന്നറിയുമ്പോൾ വലിയ രീതിയിലുള്ള പ്രതീക്ഷകൾ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്.

ഒരു വലിയ തിയേറ്റർ എക്സ്പീരിയൻസ് നഷ്ടമായി എന്ന വിഷമം മാത്രമാണ് ആരാധകർക്ക് ഉള്ളത്. തീയറ്റർ കാഴ്ചയ്ക്ക് വേണ്ടി മാത്രം ഒരുക്കിയ ചിത്രമായിരുന്നു മാലിക്. അത് ചിത്രത്തിലുടനീളം വ്യക്തമാണ് താനും. അതുകൊണ്ടുതന്നെ ഈ വർഷം ദൃശ്യം 2 കഴിഞ്ഞാൽ ഏറ്റവും വലിയ വിജയം ആകേണ്ടിയിരുന്ന സിനിമയായിരുന്നു ഇത്. 30 കോടി രൂപയാണ് ദൃശ്യം രണ്ട് ആമസോൺ വാങ്ങിയത്. ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന തുകയാണ് ഇത്. ഇതു മാത്രമാണ് മാലിക് മറികടക്കാതിരുന്നത്.

എന്തുകൊണ്ടാണ് മാലിക ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുവാൻ തീരുമാനിച്ചതു എന്ന കാര്യത്തിലും മഹേഷ് നാരായണൻ വ്യക്തത വരുത്തുന്നുണ്ട്. നമ്മളെ വിശ്വസിച്ചു കോടികൾ മുടക്കുന്ന വ്യക്തിയാണ് പ്രൊഡ്യൂസർ. ഇനിയും ഒന്നര വർഷം വരെ നീണ്ടു പോയേനെ തിയേറ്റർ റിലീസ്. അത്രയും കാലം കാത്തിരിക്കാൻ ചിലപ്പോൾ പ്രൊഡ്യൂസർക്ക് സാധിച്ചു എന്നു വരില്ല. നമ്മളെ വിശ്വസിച്ച് കോടികൾ മുടക്കുന്ന നിർമാതാവിനോട് നമുക്കും ചില കടമകളുണ്ട് എന്നാണ് മഹേഷ് നാരായണൻ പറയുന്നത്. അതുകൊണ്ടുതന്നെയാണ് മാലിക് ആമസോണിന് വിൽക്കുവാൻ തീരുമാനിച്ചത് എന്നും താരം മഹേഷ് നാരായണൻ പറയുന്നു.

Athul

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

4 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

4 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

5 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

6 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

6 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

7 hours ago