മലയാള സിനിമയുടെ താര രാജാക്കന്മാർ ആണ് മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും. ഇവർ മൂന്നു പേരും ഒരുമിച്ച് ചിത്രങ്ങൾ അധികം ഉണ്ടാവില്ല. എന്നുമാത്രമല്ല, ഇവർ മൂന്നുപേരും ഒരുമിച്ചുള്ള ചിത്രങ്ങൾ പോലും അപൂർവം. അതിനാൽ തന്നെ ഇവർ മൂവരും ഒരുമിച്ച് എത്തുന്ന വേദികൾ ആരാധകർ ആഘോഷമാക്കാറുണ്ട്. താരസംഘടന എ എം എം എ യുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്നു നടക്കുകയാണ്.
യോഗത്തിൽ സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ് എല്ലാവരും. മലയാളത്തിന് സ്വന്തം ആക്ഷൻ കിംഗ് അറുപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ്. കേക്ക് മുറിച്ചു കൊണ്ടാണ് യോഗത്തിനുശേഷം പിറന്നാൾ ആഘോഷം ആക്കിയത്. ഇതിന് നേതൃത്വം നൽകിയത് ആകട്ടെ മമ്മൂട്ടിയും മോഹൻലാലും.
ഇപ്പോൾ സുരേഷ് ഗോപി പങ്കുവെച്ച് ഒരു ചിത്രം ശ്രദ്ധ നേടുകയാണ്. യോഗത്തിൽ പിറന്നാൾ ആഘോഷിച്ച ചിത്രമാണ് താരം പങ്കുവെച്ചത്. സുരേഷ് ഗോപിക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും ചിത്രത്തിലുണ്ട്. ഹൃദയം ഇമോജി ക്കൊപ്പം ആണ് താരം ചിത്രം പങ്കു വെച്ചത്. മലയാളത്തിൻറെ മഹാനടൻ മാർ വർഷങ്ങൾക്കിപ്പുറം ഒരൊറ്റ ഫ്രെയിമിൽ വരുന്നു എന്ന അപൂർവ്വത ഉണ്ട് ഈ ചിത്രത്തിന്.
എന്തായാലും ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നു. പാപ്പൻ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി പുതിയതായി അഭിനയിക്കുന്നത്. ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
View this post on Instagram