Film News

ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടി അയ്യപ്പനും കോശിയും. സ്വന്തമാക്കിയത് നാലു പുരസ്കാരങ്ങൾ. മലയാളത്തിന് ലഭിച്ചത് പതിനൊന്ന് പുരസ്കാരങ്ങൾ.

68 മത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി നിന്നത് അയ്യപ്പനും കോശിയും എന്ന മലയാള ചിത്രമാണ്. നാലു ദേശീയ പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയത് അന്തരിച്ച മലയാളികളുടെ പ്രിയ സംവിധായകൻ സച്ചി ആണ്. മികച്ച സഹതാപനുള്ള പുരസ്കാരം ബിജുമേനോൻ സ്വന്തമാക്കുകയും ചെയ്തു. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്.

- Advertisement -

മികച്ച ആക്ഷൻ കൊറിയോഗ്രാഫിക്കുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ തന്നെ രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ എന്നിവർ സ്വന്തമാക്കി. ഏതാണ്ട് എട്ടു പുരസ്കാരങ്ങൾ മലയാളം മാത്രം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ ചിത്രം ഡ്രീമിങ് ഓഫ് വേർഡ്സ് (നന്ദൻ) ആണ്. വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ എന്നിവർ മികച്ച ഓഡിയോഗ്രാഫി ക്കുള്ള പുരസ്കാരം സ്വന്തമാക്കി. മാലിക് എന്ന ചിത്രത്തിനാണ് ഇത്.മികച്ച മലയാളം ഫീച്ചർ ഫിലിം ആയി തിങ്കളാഴ്ച നിശ്ചയം തിരഞ്ഞെടുത്തു. സെന്ന ഹെഡ്ഗേ ആണ് ചിത്രം സംവിധാനം ചെയ്തത്.

 

കാവ്യാ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശം ലഭിക്കുകയുണ്ടായി. ‘ ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച നിഖിൽ എസ് പ്രവീൺ ആണ് മികച്ച ചായാഗ്രഹകനുള്ള പുരസ്കാരം സ്വന്തമാക്കിയത്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ സ്വന്തമാക്കിയത് കപ്പേള എന്ന ചിത്രമാണ്. അനീസ് നാടോടി ആണ് ഇതിൻറെ പ്രൊഡക്ഷൻ ഡിസൈനർ.

2020 ലാണ് അയ്യപ്പനും കോശിയും എന്ന ചിത്രം പുറത്തിറങ്ങുന്നത്. മലയാള പ്രേക്ഷകർക്ക് പുറമേ മറ്റ് പല ഭാഷകളിലും മികച്ച സ്വീകാര്യതയാണ് ചിത്രം നേടിയത്. 2021 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും സച്ചിയും അയ്യപ്പനും കോശിയും പുരസ്കാരം നേടിയിരുന്നു. മലയാളം സിനിമയുടെ കലാമൂല്യമാണ് ഇതിലൂടെ പ്രകടമാകുന്നത് എന്ന് നിസംശയം പറയുവാൻ സാധിക്കും.

Abin Sunny

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

3 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

3 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

3 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

4 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

17 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

17 hours ago