Film News

ഇതിന്റെ പേരില്‍ ഒന്‍പതിനായിരം കേസ് വന്നാലും സഹിക്കും, ജയിലില്‍ കിടക്കാനും തയാറാണ്; വിനായകന്റെ ചിത്രം കത്തിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക

ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ ചിത്രം കത്തിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദു ചന്ദ്രന്‍ വി. ഇതിനെരെ ഒന്നല്ല ഒന്‍പതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ജയിലില്‍ കിടക്കാന്‍ തയാറാണെന്നും ബിന്ദു ചന്ദ്രന്‍ പറഞ്ഞു. വിനായകന്റെ ചിത്രം കത്തിക്കുന്ന വിഡിയോ പങ്കുവച്ചാണ് ബിന്ദുവിന്റെ വാക്കുകള്‍.

- Advertisement -

ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത ഉമ്മന്‍ ചാണ്ടിയെപ്പോലൊരാളെ അവഹേളിക്കുമ്പോള്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു. ബിന്ദുവിന്റെ വാക്കുകള്‍-

”നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടൊള്ളൂ. എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു.

ഒരു മനുഷ്യര്‍പോലും കുഞ്ഞൂഞ്ഞിനെതിരെ ഒന്നും പറയില്ല. എല്ലാ ശത്രുക്കളോടും അദ്ദേഹം ക്ഷമിക്കാറാണ് പതിവ്. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ ഒരാള്‍ അവഹേളിക്കുമ്പോള്‍ ഈ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നത്.

എല്ലാവരും പ്രതികരിച്ചു കഴിഞ്ഞു. നിങ്ങളുടെ അനുഗ്രഹത്തോടെ കര്‍മം നിര്‍വഹിക്കുകയാണ്. എടോ വിനായകന്‍ ഇതിന്റെ പേരില്‍ ഒന്നല്ല ഒന്‍പതിനായിരം കേസ് വന്നാലും ഞാന്‍ സഹിക്കും. ഞങ്ങളുടെ കുഞ്ഞൂഞ്ഞിനു വേണ്ടി…കണ്ണേ കരളേ കുഞ്ഞൂഞ്ഞേ…ഞങ്ങളുടെ നെഞ്ചിലെ റോസാ പൂവേ.”ബിന്ദു ചന്ദ്രന്‍ വി. കുറിച്ചു.

ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ”ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു,

നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മള്‍ക്കറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്” വിനായകന്റെ പരാമര്‍ശം.

വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടന്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

 

 

Abin Sunny

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

3 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

3 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

3 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

3 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

4 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

4 hours ago