തമിഴ് വിനോദ ലോകത്ത് അടുത്തിടെ വലിയ രീതിയില്‍ ചര്‍ച്ചയായ സംഭവം ആയിരുന്നു നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും തമ്മിലുള്ള വിവാഹം.
വിവാഹത്തിന് പിന്നാലെ വലിയ സൈബര്‍ ആക്രമണം ഇവര്‍ക്ക് നേരെ നടന്നിരുന്നു. രവീന്ദറിന് എതിരെ വലിയ ബോഡി ഷെയിമിങ് നടന്നിരുന്നു. വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയുമായ മഹാലക്ഷ്മി രവീന്ദറിന്റെ പണം കണ്ടിട്ടാണ് വിവാഹം കഴിച്ചതെന്ന് വരെ ആരോപണം ഉയര്‍ന്നു.
എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ ഒന്നും ഇരുവരെയും ബാധിച്ചില്ല. സൈബര്‍ ആക്രമണങ്ങളെ ചിരിച്ച് തള്ളുകയാണ് ഇരുവരും ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രണ്ട് പേരും തങ്ങളുടെ സന്തോഷകരമായ വിവാഹ ജീവിതത്തിലെ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അത്തരത്തില്‍ ഇപ്പോഴിത രവീന്ദ്രര്‍ പങ്കുവച്ച പോസ്റ്റിന് താഴെ വീണ്ടും മോശം കമന്റുകള്‍ നിറയുകയാണ്. എന്റെ ജീവിതത്തിലെ എട്ടാമത്തെ അത്ഭുതം എന്ന് കുറിച്ച് മഹാലക്ഷ്മിയുടെ ചിത്രം രവീന്ദര്‍ പങ്കുവച്ചിരുന്നു.
ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇവര്‍ക്ക് നേരെ സൈബര്‍ ആക്രമണം എത്തുകയായിരുന്നു. പണമാണ് എല്ലാത്തിലും വലുത് എന്നാണ് വിമര്‍ശിക്കുന്നവര്‍ കമന്റ് ചെയ്യുന്നത്.
രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം ചെയ്തത് എന്നാണ് ഇത്തരക്കാര്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. അതേസമയം ഈ പോസ്റ്റിന് താഴെ മഹാലക്ഷ്മിയും കമന്റുമായി എത്തിയിട്ടുണ്ട്.
View this post on Instagram
ആളുകള്‍ എന്ത് പറഞ്ഞാലും എന്റെ ഹൃദയം മിടിക്കുന്നത് വരെ ഞാന്‍ നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കും. നീയില്ലാതെ ഞാനില്ല.. നീയാണ് എന്റെ എല്ലാം-എന്നാണ് മഹാലക്ഷ്മി എഴുതിയത്.
ഇരുവരെയും പ്രശംസിച്ച് ആരാധകര്‍ എത്തുന്നുണ്ട്. മികച്ച കപ്പിള്‍ എന്നാണ് ഇരുവരുടെയും ആരാധകര്‍ കമന്റായി കുറിക്കുന്നത്. എന്തായാലും താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.